കൂത്തുപറമ്പ്:(www.kvartha.com 11/07/2019) തൊക്കിലങ്ങാടിക്കടുത്ത് പാലാപ്പറമ്പില്‍ ബോംബില്‍ ചവിട്ടിയതിനെ തുടര്‍ന്നുണ്ടായ സ്‌ഫോടനത്തില്‍ പശുക്കുട്ടിയുടെ കാല്‍ തകര്‍ന്നു. കഴിഞ്ഞ ദിവസമാണ് സംഭവം. ആളൊഴിഞ്ഞ കശുമാവിന്‍ തോട്ടത്തില്‍ മേഞ്ഞുനടക്കുകയായിരുന്ന പശുകുട്ടിയ്ക്കാണ് പരിക്കേറ്റത്.
പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ബോംബില്‍ ചവിട്ടിയതിനെ തുടര്‍ന്ന് ഉഗ്രശബ്ദത്തോടെ ബോംബ് പൊട്ടുകയും പശുവിന്റെ കാലിന്റെ കുളമ്പ് ഭാഗത്ത് ഗുരുതരമായി പരുക്കേല്‍ക്കുകയുമായിരുന്നു. ശബ്ദം കേട്ട് എത്തിയവര്‍ പരുക്കേറ്റ് ഓടിപ്പോയ പശുക്കുട്ടിയെ കുറച്ചകലെ കണ്ടെത്തി.
വിവരമറിഞ്ഞ് കണ്ണവം പോലിസും സ്ഥലത്തെത്തിയിരുന്നു. പോലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ട്. കൂത്തുപറമ്പ് നഗരത്തിനടുത്തെ പ്രദേശമാണ് തൊക്കിലാങ്ങാടി. ആര്‍ എസ് എസ് സ്വാധീനപ്രദേശങ്ങളിലൊന്നാണിത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Injured, Police, Investigates, RSS, Bomb blast; calf injured