Follow KVARTHA on Google news Follow Us!
ad

പയ്യന്നൂര്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് കെട്ടിട വരാന്തയില്‍ രക്തക്കറ; പോലിസ് അന്വേഷണമാരംഭിച്ചു

പയ്യന്നൂര്‍ നഗരസഭ സ്‌റ്റേഡിയത്തിന് സമീപത്തെ നഗരസഭാ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കെട്ടിടത്തിന്റെNews, Kannur, Kerala, Police, Investigates,
കണ്ണൂര്‍:(www.kvartha.com 11/07/2019) പയ്യന്നൂര്‍ നഗരസഭ സ്‌റ്റേഡിയത്തിന് സമീപത്തെ നഗരസഭാ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കെട്ടിടത്തിന്റെ വരാന്തയില്‍ രക്തക്കറ കണ്ടെത്തിയ സംഭവത്തില്‍ പോലിസ് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെ ചില്‍ഡ്രന്‍സ് പാര്‍ക്കിലെ കാന്റീന്‍ നടത്തിപ്പുകാരാണ് രക്തക്കറ കണ്ടത്. ജീവനക്കാര്‍ ഉടന്‍ പോലീസിനെയും നഗരസഭാ ചെയര്‍മാനെയും വിവരമറിയിച്ചു.

News, Kannur, Kerala, Police, Investigates, Blood in Children's park varanta; Police investigation started


പോലീസ് അന്വേഷണത്തില്‍ പയ്യന്നൂര്‍ സഹകരണാശുപത്രി ബൈപാസ് റോഡിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാട്ടേഴ്‌സിന്റെ പുറത്തും രക്തം തളം കെട്ടി കിടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ നിന്നും ഏകദേശം നൂറ്റിയമ്പത് മീറ്റര്‍ ദൂരം മാത്രമേ ക്വാട്ടേഴ്‌സിലേക്കുള്ളൂ.

തൃക്കരിപ്പൂര്‍ സ്വദേശിയും പ്രവാസിയുമായ സലാമിന്റെ ഉടമസ്ഥതയിലുള്ളതാണ് ക്വാട്ടേഴ്‌സ്. ക്വാട്ടേഴ്‌സില്‍ മുപ്പതോളം ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നതായും അര്‍ദ്ധരാത്രികളില്‍ മിക്ക ദിവസങ്ങളിലും ഇവിടെ നിന്ന് ഉയര്‍ന്ന രീതിയിലുള്ള ശബ്ദം കേള്‍ക്കാറുണ്ടെന്നും സമീപവാസികള്‍ പറഞ്ഞു. പയ്യന്നൂര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവുമാണ് കേസ് അന്വേഷിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, Police, Investigates, Blood in Children's park varanta; Police investigation started