Follow KVARTHA on Google news Follow Us!
ad

ബദരിയാ ബഷീറിനെ മുസ്ലിം ലീഗില്‍ നിന്നും പുറത്താക്കി: താന്‍ ഗ്രൂപ്പിസത്തിന്റെ ഇരയെന്ന് ബഷീര്‍

ഏകപക്ഷീയമായ ഗ്രൂപ്പിസത്തിന്റെ ഇരയാണ് താനെന്ന് മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട ബദരിയാ ബഷീര്‍. രാവിലെ പത്ര വാര്‍ത്തയിലൂടെയാണ് Kerala, News, Kannur, Muslim-League, Politics, Badriya basheer dismissed from Muslim League
തളിപ്പറമ്പ്: (www.kvartha.com 10.07.2019) ഏകപക്ഷീയമായ ഗ്രൂപ്പിസത്തിന്റെ ഇരയാണ് താനെന്ന് മുസ്ലിം ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട ബദരിയാ ബഷീര്‍. രാവിലെ പത്ര വാര്‍ത്തയിലൂടെയാണ് പുറത്താക്കിയ വിവരം അറിഞ്ഞത്. നഗരസഭാ ചെയര്‍മാന്‍ അള്ളാംകുളം മഹമൂദിനെ പിന്തുണച്ചത് കാരണമാണ് ഏകപക്ഷീയമായി മാത്രം പ്രവര്‍ത്തിക്കുന്ന മുനിസിപ്പല്‍ മുസ്ലിം ലീഗ് കമ്മിറ്റി തന്നെ പുറത്താക്കിയത്. ഓര്‍മ വെച്ച കാലം മുതല്‍ താന്‍ മുസ്ലിം ലീഗിനൊപ്പമാണ്.

40 വര്‍ഷത്തെ സജീവ രാഷ്ട്രീയ ജീവിതത്തിനിടയില്‍ നിരവധി തവണ എന്റെ സ്ഥാപനമായ ബദരിയ ഹോട്ടല്‍ സി.പി.എമ്മുകാരുടെ അക്രമണത്തിന് ഇരയായിട്ടും താന്‍ യാതൊരു വിധത്തിലും പാര്‍ട്ടിയോട് ദോഷകരമായി പ്രതികരിച്ചിട്ടില്ല. എല്ലാം ചാമ്പലായാലും ലീഗിനൊപ്പം നില്‍ക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടിയോട് നേരിട്ട് തന്നെ വെളിപ്പെടുത്തിയിരുന്നു. ജുമുഅത്ത് പള്ളി കമ്മിറ്റിയിലെ ചില പ്രശ്നങ്ങളുടെ പേരില്‍ പരാതി നല്‍കിയതായാണ് പുറത്താക്കാന്‍ കാരണമായി ചിലര്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടി നേതാക്കളെ അധിക്ഷേപിച്ച് വാട്സ്ആപ്പ് മെസേജുകള്‍ ഉള്‍പ്പെടെ പ്രചരിപ്പിച്ചവര്‍ക്കെതിരേ യാതൊരു നടപടികളും സ്വീകരിച്ചില്ല. തന്നോട് ഒരു വിധത്തിലുള്ള വിശദീകരണവും ചോദിക്കാതെയാണ് പത്രക്കുറിപ്പിലൂടെ പുറത്താക്കിയത്. ഇതിനെതിരേ ഉന്നതതലങ്ങളില്‍ അപ്പീല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പിയിലേക്ക് പോകുമെന്ന പ്രചാരണം ശരിയല്ല. മരണം വരെ ലീഗിന്റെ എളിയ പ്രവര്‍ത്തകനായി തുടരുമെന്നും അതാണ് ആഗ്രഹമെന്നും ബഷീര്‍ പറഞ്ഞു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Muslim-League, Politics, Badriya basheer dismissed from Muslim League
  < !- START disable copy paste -->