Follow KVARTHA on Google news Follow Us!
ad

യൂണിവേഴ്‌സിറ്റി കോളജിലെ യൂണിയന്‍ ഓഫീസിലും ഉത്തരക്കടലാസ് കെട്ടുകള്‍; കണ്ടെത്തിയത് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുന്നതിനിടെ, അധ്യാപകന്റെ സീലും പിടിച്ചെടുത്തു, യൂണിയന്‍ ഓഫീസ് ഇനി മുതല്‍ ക്ലാസ് മുറിയാവും

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തി. തിങ്കളാഴ്ച News, Students, Kerala, Education, University, Authorised Answer sheetd found in union office
തിരുവനന്തപുരം: (www.kvartha.com 15.07.2019) തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ യൂണിയന്‍ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തി. തിങ്കളാഴ്ച കോളേജ് ജീവനക്കാര്‍ മുറി ഒഴിപ്പിക്കുകയായിരുന്നു. ഇതിനിടയിലാണ് റോള്‍ നമ്പര്‍ എഴുതിയതും അല്ലാത്തതുമായ ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയത്. യൂണിയന്‍ ഓഫീസ് ഇനി മുതല്‍ ക്ലാസ് മുറിയായി ഉപയോഗിക്കാനാണ് തീരുമാനം.


യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്റും ഉപയോഗിക്കുന്ന ഓഫീസ് മുറിയില്‍ നിന്നാണ് ഉത്തരക്കടലാസ് കെട്ടുകള്‍ കണ്ടെത്തിയത്. സര്‍വ്വകലാശാല പരീക്ഷക്ക് ഉള്ള ഉത്തരക്കടലാസുകളാണ് കണ്ടെടുത്തത്. വര്‍ഷങ്ങളായി കോളേജ് യൂണിയന്‍ ഉപയോഗിക്കുന്ന മുറിയില്‍ നിന്നാണ് ഉത്തരക്കടലാസുകളും സീലും പിടിച്ചെടുത്തത്. 

 യൂണിവേഴ്‌സിറ്റി കോളേജില്‍ ഉണ്ടായ അക്രമത്തിന്റെയും കത്തിക്കുത്തിന്റെയും പശ്ചാത്തലത്തിലാണ് യൂണിയന്‍ മുറി പിടിച്ചെടുക്കാനും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി മുറി തുറന്ന് കൊടുക്കാനും തീരുമാനിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Students, Kerala, Education, University, Authorised Answer sheetd found in union office