Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിയില്ലെന്നാരോപിച്ച് ബസ് ജീവനക്കാര്‍ക്ക് മര്‍ദനം: കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ ബസ് പണിമുടക്കി

ബസ് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കൂത്തുപറമ്പ്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡില്‍ Kerala, News, Kannur, Road, bus, Assault, Student, Strike, Attack against Bus employees; Bus Strike conducted in Kannur-Kuthuparamba Route.
കൂത്തുപറമ്പ്: (www.kvartha.com 12.07.2019) ബസ് ജീവനക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച കൂത്തുപറമ്പ്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്കി. കൂത്തുപറമ്പ് ബസ് സ്റ്റാന്‍ഡില്‍ നിന്നും വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റിയില്ലെന്നാരോപിച്ച് വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടായ തര്‍ക്കമാണ് മര്‍ദനത്തില്‍ കലാശിച്ചത്.

കൂത്തുപറമ്പ്-കണ്ണൂര്‍ റൂട്ടില്‍ ഓടുന്ന നബീല്‍ ബസിലെ കണ്ടക്ടര്‍ പി കെ പ്രജിന്‍, ഡ്രൈവര്‍ എന്‍ ഷൈജു എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ബുധനാഴ്ച രാവിലെ 8.45 മണിയോടെ പുറക്കളത്ത് വെച്ചായിരുന്നു സംഭവം. അതേസമയം ബസ് ജീവനക്കാര്‍ മര്‍ദിച്ചെന്ന പരാതിയുമായി എസ് എഫ് ഐ ജില്ലാ കമ്മിറ്റി അംഗം ടി സി ഷൈന്‍, കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി അംഗം പി പി അഭിനവ് എന്നിവരും കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ ചികിത്സ തേടി.

സാരമായി പരിക്കേറ്റ ബസ് കണ്ടക്ടര്‍ പ്രജിനിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസുകളുടെ മിന്നല്‍ പണിമുടക്ക് കാരണം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ വലഞ്ഞു. ഉച്ചയ്ക്ക് നഗരസഭാ ഓഫീസില്‍ ബസ് ഉടമകളുടേയും എസ് എഫ് ഐ നേതാക്കളുടെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചെയ തുടര്‍ന്ന് സമരം പിന്‍വലിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Road, bus, Assault, Student, Strike, Attack against Bus employees; Bus Strike conducted in Kannur-Kuthuparamba Route.