Follow KVARTHA on Google news Follow Us!
ad

ആന്തൂര്‍ വിവാദം: എല്ലാം കോംപ്രമൈസാക്കാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗം ചേരുന്നു

സമവായ നീക്കങ്ങളുമായി സംസ്ഥാന നേതൃത്വം മുമ്പോട്ടുവന്നിരിക്കെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ News, Kerala, Kannur, CPM, Suicide, Controversy, Anthur controversy: CPM DC Meeting on 20th
കണ്ണൂര്‍: (www.kvartha.com 19.07.2019) സമവായ നീക്കങ്ങളുമായി സംസ്ഥാന നേതൃത്വം മുമ്പോട്ടുവന്നിരിക്കെ സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ അത്ഭുതങ്ങളൊന്നും സംഭവിക്കാനിടയില്ല. പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടന്‍ മന്ദിരത്തില്‍ 20 നാണ് യോഗം. പാര്‍ട്ടിയെ പിടിച്ചുകുലുക്കിയ ആന്തൂര്‍ വിഷയമാണ് പ്രധാന അജണ്ട. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ യോഗത്തില്‍ പങ്കെടുക്കും.


ബക്കളം പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്റര്‍ ഉടമയും വ്യവസായ സംരഭകനുമായ പാറയില്‍ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളയ്ക്കും നഗരസഭാധികൃതര്‍ക്കും തെറ്റുപറ്റിയിട്ടില്ലെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഈ കാര്യം അതിശക്തമായി കോടിയേരി യോഗത്തില്‍ അവതരിപ്പിക്കുകയും ജില്ലാ കമ്മിറ്റിയെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്യും. നേരത്തെ സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കണ്ണൂരിലെ സിപിഎം നേതാക്കളായ പി ജയരാജന്‍, എം വി ജയരാജന്‍ എന്നിവര്‍ വിഷയം കൈകാര്യം ചെയ്യുന്നതില്‍ പി കെ ശ്യാമളയ്ക്കും ആന്തൂര്‍ നഗരസഭയ്ക്കും വീഴ്ച വന്നിട്ടുണ്ടെന്ന് പറഞ്ഞിരുന്നു.

ധര്‍മശാലയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പി കെ ശ്യാമളയെ വേദിയിലിരുത്തിയാണ് ഇരു നേതാക്കളും ആഞ്ഞടിച്ചത്. എന്നാല്‍ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനുപരിയായി നിലപാട് സ്വീകരിക്കുക വഴി സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ഇരുവര്‍ക്കും പാര്‍ട്ടി താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.

ആന്തൂര്‍ വിഷയത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും രണ്ടുതട്ടിലാണെന്ന പ്രതീതിയും പരന്നിരുന്നു. ഇതു മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ അണികളില്‍ ആശയകുഴപ്പവും സൃഷ്ടിച്ചു. ആന്തൂര്‍ വിഷയത്തില്‍ ജില്ലാ കമ്മിറ്റി സ്വീകരിച്ച നിലപാടുകള്‍ ശരിയല്ലെന്നു സ്ഥാപിക്കുകയാണ് കോടിയേരി ചെയ്യുക. പിജെയ്ക്കും എംവിക്കുമെതിരെയുള്ള നടപടി തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്. ഇതു സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.

ഇതിനിടെ ആന്തൂര്‍ വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച അതേ നിലപാടാണ് സര്‍ക്കാര്‍ ഹൈക്കോടതിയിലും സ്വീകരിച്ചത്. ആന്തൂരില്‍ പാര്‍ഥാസ് കണ്‍വന്‍ഷന്‍ സെന്ററിന് നഗരസഭ അനുമതി നല്‍കാന്‍ വൈകിയത് കെട്ടിട നിര്‍മാണ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Kannur, CPM, Suicide, Controversy, Anthur controversy: CPM DC Meeting on 20th