Follow KVARTHA on Google news Follow Us!
ad

36,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 37 പേര്‍ക്ക് പരിക്ക്; 9 പേര്‍ക്ക് ഗുരുതരം; യാത്രക്കാരില്‍ മിക്കവരും സീറ്റില്‍ നിന്ന് ഉയര്‍ന്ന് സീലിംഗിലേക്ക് തലയിടിച്ചു; അപകട സമയത്ത് യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ലെന്നും വിവരം

വിമാനം 36,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ ആകാശച്ചുഴിയില്‍പ്പെട്ട് 37 പേര്‍ക്ക് Flight, News, Injured, hospital, Treatment, Passengers, World
ഹോനോലുലു: (www.kvartha.com 12.07.2019) വിമാനം 36,000 അടി ഉയരത്തില്‍ പറക്കുന്നതിനിടെ ആകാശച്ചുഴിയില്‍പ്പെട്ട് 37 പേര്‍ക്ക് പരിക്കേറ്റു. വാന്‍കോവറില്‍ നിന്ന് സിഡ്നിയിലേക്ക് പോവുകയായിരുന്ന എയര്‍ കാനഡ വിമാനമാണ് വ്യാഴാഴ്ച ആകാശച്ചുഴിയില്‍പ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി.

അപകടത്തില്‍പ്പെട്ടവരില്‍ മിക്കവര്‍ക്കും വിമാനത്തിന്റെ സീലിംഗില്‍ തല ഇടിച്ചാണ് പരിക്കേറ്റത്. ഇവരില്‍ ഒമ്പതുപേരുടെ പരിക്ക് ഗുരുതരമാണ്. എയര്‍കാനഡയുടെ ബോയിംഗ് 777-200 വിമാനമാണ് ആകാശച്ചുഴിയില്‍ കുടുങ്ങിയത്.

Air Canada passengers describe chaos after 37 injured in turbulence, Flight, News, Injured, Hospital, Treatment, Passengers, World

സംഭവസമയത്ത് 269 യാത്രക്കാരും 15 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. വിമാനം ആകാശച്ചുഴിയില്‍പ്പെട്ടതോടെ വലിയ കുലുക്കം സംഭവിച്ചെന്നും യാത്രക്കാരില്‍ മിക്കവരും സീറ്റില്‍ നിന്ന് ഉയര്‍ന്ന് സീലിംഗിലേക്ക് തലയിടിച്ചെന്നും യാത്രക്കാരിലൊരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന മിക്കവരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നാണ് മറ്റൊരു യാത്രക്കാരന്റെ പ്രതികരണം. ആകാശച്ചുഴിയുടെ ആഘാതത്തില്‍ യാത്രക്കാര്‍ ഉയര്‍ന്നുപൊങ്ങുകയും തല സീലിംഗില്‍ ഇടിക്കുകയുമായിരുന്നു.

അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന ചെറിയ കുട്ടികളടക്കം പരിഭ്രാന്തരായി കരയാന്‍ തുടങ്ങിയതും ആശങ്കയിലാക്കി. തുടര്‍ന്ന് വിമാനം അടിയന്തരമായി ഹോനോലുലു വിമാനത്താവളത്തിലിറക്കി പരിക്കേറ്റവര്‍ക്കെല്ലാം ചികിത്സ നല്‍കി. യാത്ര തടസപ്പെട്ടവര്‍ക്ക് ബദല്‍ക്രമീകരണവും താമസസൗകര്യവും ഏര്‍പ്പെടുത്തിയതായും എയര്‍കാനഡ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Air Canada passengers describe chaos after 37 injured in turbulence, Flight, News, Injured, Hospital, Treatment, Passengers, World.