» » » » » » » » » » » » » റാസല്‍ഖൈമയിലുണ്ടായ ബസ് അപകടത്തില്‍ 2 തൊഴിലാളികള്‍ മരിച്ചു; 31 പേര്‍ക്ക് പരിക്ക്

റാസല്‍ഖൈമ: (www.kvartha.com 12.07.2019) റാസല്‍ഖൈമയിലുണ്ടായ ബസ് അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം ഉണ്ടായത്. സംഭവ സ്ഥലത്തുവെച്ചുതന്നെ രണ്ടു തൊഴിലാളികളും മരിച്ചതായി റാക് പോലീസ് അറിയിച്ചു.

ബസില്‍ ഉണ്ടായിരുന്ന ഏഷ്യന്‍ തൊഴിലാളികളില്‍ പരിക്കേറ്റ 31 പേരെ പോലീസ് പട്രോളിങ്ങും ആംബുലന്‍സും സ്ഥലത്തെത്തി ആശുപത്രിയിലേക്ക് മാറ്റി. ഇവരില്‍ ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ബാക്കിയുള്ളവരുടെ മുറിവുകള്‍ സാരമുള്ളതല്ലെന്നും റാക് പോലീസ് അറിയിച്ചു.

2 killed, 31 injured in UAE bus accident, Ras Al Khaimah, News, Dubai, Gulf, World, Accidental Death, Obituary, Hospital, Treatment, Injured.

അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. അശ്രദ്ധമായി മറികടക്കാന്‍ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമികനിഗമനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 2 killed, 31 injured in UAE bus accident, Ras Al Khaimah, News, Dubai, Gulf, World, Accidental Death, Obituary, Hospital, Treatment, Injured.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal