Follow KVARTHA on Google news Follow Us!
ad

ഐഫോണിന് തീപിടിച്ച് 11കാരിയുടെ കൈയില്‍ നിന്നും പൊട്ടിത്തെറിച്ചു; പൊട്ടിത്തെറിക്ക് കാരണം വേറെ ചാര്‍ജര്‍ ഉപയോഗിച്ചതാകാമെന്ന് കമ്പനിയുടെ വിശദീകരണം

ഐഫോണിന് തീപിടിച്ച് 11കാരിയുടെ കൈയില്‍ നിന്നും പൊട്ടിത്തെറിച്ചു. സംഭവം News, Business, Smart Phone, Burnt, Threatened, Video, Girl, World
കാലിഫോര്‍ണിയ: (www.kvartha.com 15.07.2019) ഐഫോണിന് തീപിടിച്ച് 11കാരിയുടെ കൈയില്‍ നിന്നും പൊട്ടിത്തെറിച്ചു. സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പൊട്ടിത്തെറിക്ക് കാരണം വേറെ ചാര്‍ജര്‍ ഉപയോഗിച്ചതാകാമെന്ന് വിശദീകരണം. ആപ്പിളിന്റെ ഒരു ഐഫോണ്‍ സ്വന്തമാക്കുക എന്നത് തന്നെ വലിയ കാര്യമാണ്.

വര്‍ഷങ്ങളായി വിപണിയില്‍ സല്‍പേര് നില നില്‍ക്കുന്നതിനാല്‍ കാലാകാലങ്ങളായുള്ള ഇതിന്റെ പുതിയ മോഡലുകള്‍ക്ക് ആരാധകരും ഏറെയാണ്. എന്നാല്‍ ഐഫോണ്‍ 6 സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ ഒരു 11 കാരിയുടെ ജീവന് ഭീഷണിയായ സംഭവം ചര്‍ച്ചാ വിഷയമായിരിക്കയാണ്. തക്ക സമയത്ത് തന്നെ വലിച്ചെടുത്ത് എറിഞ്ഞതിനാല്‍ പെണ്‍കുട്ടി ആപത്തൊന്നും കൂടാതെ രക്ഷപ്പെട്ടു.

11-year old girl’s iPhone 6 explodes; sparks in her hand, News, Business, Smart Phone, Burnt, Threatened, Video, Girl, World

കാലിഫോര്‍ണിയക്കാരിയായ കെയ്ല റാമോസിന്റെ കയ്യിലിരുന്നാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. തന്റെ കയ്യിലിരുന്ന സ്മാര്‍ട്ട്ഫോണില്‍ നിന്നും തീപ്പൊരി വരുന്നത് കണ്ട് വലിച്ചെറിഞ്ഞെന്നാണ് പെണ്‍കുട്ടി പറയുന്നത്. ഐഫോണില്‍ വീഡിയോയും യുട്യൂബും പതിവായി കാണുന്നയാളാണ് റാമോസ്.

എന്നാല്‍ അതില്‍ നിന്നും തീപ്പൊരി ചിതറുകയും ഫോണിന് തീപിടിക്കുന്നതും ശ്രദ്ധയില്‍പെട്ടതോടെ കുട്ടി തന്റെ പുതപ്പിലേക്ക് ഫോണ്‍ വലിച്ചെറിയുകയായിരുന്നു. താന്‍ പതിവായി വീഡിയോ കാണുകയും ഇളയ സഹോദരങ്ങള്‍ ഗെയിം കളിക്കുകയും മറ്റും ചെയ്യുന്നത് ഈ ഫോണ്‍ ഉപയോഗിച്ചാണെന്ന് പെണ്‍കുട്ടി പറയുന്നു.
കത്തിയ ഫോണ്‍ വീണ് ബ്ലാങ്കറ്റിന് ദ്വാരമുണ്ടായെന്നും പെണ്‍കുട്ടി പറയുന്നു.

സംഭവം ശ്രദ്ധയില്‍പെട്ട ഉടന്‍ തന്നെ റാമോസിന്റെ മാതാവ് മരിയാ അഡാറ്റേ ആപ്പിളിനെ വിവരം അറിയിക്കുകയും ഉടന്‍ തന്നെ ഹാന്‍ഡ്സെറ്റ് സര്‍വീസ് സെന്ററില്‍ കൊടുക്കാന്‍ കമ്പനി ആവശ്യപ്പെടുകയും ചെയ്തു. മാത്രമല്ല തീപിടിച്ച് കേടായ ഫോണിന് പകരം പുതിയ ഹാന്‍ഡ്സെറ്റ് നല്‍കുമെന്നും ആപ്പിള്‍ അധികൃതര്‍ പറഞ്ഞിട്ടുണ്ട്.

ഫോണ്‍ പൊട്ടിത്തെറിക്കാന്‍ ഇടയായ സംഭവം പരിശോധിക്കുമെന്ന് വ്യക്തമാക്കിയ അധികൃതര്‍ വേറെ ചാര്‍ജര്‍ ഉപയോഗിച്ചതാകാം പൊട്ടിത്തെറിക്ക് ഒരു കാരണമെന്നാണ് പറയുന്നത്. എന്നാല്‍ വേറെ ചാര്‍ജര്‍ ഉപയോഗിച്ചാല്‍ അത് പൊട്ടിത്തെറിക്ക് കാരണമാകുമോ എന്നാണ് വീട്ടുകാര്‍ ചോദിക്കുന്നത്.

അതേസമയം ഐഫോണിന് തീപിടിക്കുന്ന സംഭവം ഇതാദ്യമല്ല. തലയിണയ്ക്കടിയില്‍ വെച്ച ഫോണ്‍ ചൂടുകൂടി തീ പിടിച്ചത് നേരത്തേ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് ഐഫോണ്‍ 7 തീപിടിക്കുന്ന വീഡിയോ ട്വിറ്ററില്‍ വൈറലായത്. കഴിഞ്ഞ ഡിസംബറില്‍ തന്റെ പോക്കറ്റില്‍ കിടന്ന ഐഫോണ്‍ എക്സ് മാക്സ് ചൂടുപിടിച്ച് തീ കത്തിയതായി ഒഹിയോക്കാരനായ ഒരാള്‍ ആരോപണം ഉയര്‍ത്തിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 11-year old girl’s iPhone 6 explodes; sparks in her hand, News, Business, Smart Phone, Burnt, Threatened, Video, Girl, World.