Follow KVARTHA on Google news Follow Us!
ad

ട്രെയിന്‍ വരുന്നതുകണ്ട് പ്രാണരക്ഷാര്‍ത്ഥം പാളത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ ആള്‍ മരിച്ചു

ട്രെയിന്‍ വരുന്നതു കണ്ട് പ്രാണരക്ഷാര്‍ത്ഥം പാളത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആള്‍ Kottayam, News, Local-News, Accidental Death, Railway Track, Train, River, Dead, Obituary, Kerala,
കോട്ടയം: (www.kvartha.com 21.06.2019) ട്രെയിന്‍ വരുന്നതു കണ്ട് പ്രാണരക്ഷാര്‍ത്ഥം പാളത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ ആള്‍ മരിച്ചു. ഏറ്റുമാനൂര്‍ വള്ളിക്കാട് സ്വദേശി സാബു(40) വാണ് മരിച്ചത്. കോട്ടയം -ഏറ്റുമാനൂര്‍ സ്റ്റേഷനുകള്‍ക്ക് മധ്യേയുള്ള നീലിമംഗലം പാലത്തില്‍ നിന്നാണ് ഇയാള്‍ പുഴയിലേക്ക് ചാടിയത്.

തെങ്ങുകയറ്റ തൊഴിലാളികളായ ഇടുക്കി പടമുകം മുകളേല്‍ ഷിന്റോ, വള്ളിക്കാട് കിഴക്കേല്‍ ആന്റണി, ഇയാളുടെ മരുമകന്‍ വിനീത് എന്നിവര്‍ക്കൊപ്പം വെള്ളിയാഴ്ച രാവിലെ ജോലി കഴിഞ്ഞ് നീലിമംഗലം റെയില്‍പാലം വഴി നടന്നു വരുമ്പോഴാണ് അപകടം. കോട്ടയത്തുനിന്നും വടക്കോട്ടുപോയ ട്രെയിന്‍ കണ്ടാണ് സംഘം പ്രാണരക്ഷാര്‍ത്ഥം ഓടിയത്. പാളത്തില്‍ കൂടി നടക്കുന്നതിനിടെ ട്രെയിന്‍ വരുന്നതുകണ്ട് മറ്റ് മൂന്നുപേരും ഓടിരക്ഷപ്പെട്ടു. എന്നാല്‍ ഏറ്റവും പിന്നിലായിരുന്ന സാബു ട്രെയിന്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍ മീനച്ചിലാറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് കരുതുന്നു.

Youth jumped from railway bridge into river; Dies, Kottayam, News, Local-News, Accidental Death, Railway Track, Train, River, Dead, Obituary, Kerala

പോലീസും ഫയര്‍ഫോഴ്സും മുങ്ങല്‍ വിദഗ്ധരും നടത്തിയ തെരച്ചിലിലാണ് ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. പുഴയ്ക്ക് കുറുകെയുള്ള പാളം വളരെ ഇടുങ്ങിയതാണ്. അതുകൊണ്ടുതന്നെ മുന്‍പും ഇവിടെ സമാനമായ രീതിയില്‍ അപകടങ്ങള്‍ നടന്നിട്ടുണ്ട്. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Youth jumped from railway bridge into river; Dies, Kottayam, News, Local-News, Accidental Death, Railway Track, Train, River, Dead, Obituary, Kerala.