Follow KVARTHA on Google news Follow Us!
ad

മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം

മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക്News, Local-News, Obituary, Dead, bike, Accidental Death, Kerala,
കിളിമാനൂര്‍: (www.kvartha.com 17.06.2019) മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് യുവതിക്ക് ദാരുണാന്ത്യം. കിളിമാനൂര്‍ തട്ടത്തുമല വിലങ്ങറ ലക്ഷം വീട് കോളനിയില്‍ ലിബുവിന്റെ ഭാര്യ അശ്വതി (25) ആണ് മരിച്ചത്.

Woman dies in road accident, News, Local-News, Obituary, Dead, bike, Accidental Death, Kerala

ഞായറാഴ്ച രാവിലെ എട്ടുമണിയോടെ വീട്ടില്‍ നിന്നും കിളിമാനൂരിലേക്ക് വരുമ്പോള്‍ പാപ്പാലക്ക് സമീപം അലവക്കോട് വെച്ചായിരുന്നു അപകടം. തലക്ക് ഗുരുതരമായി പരിക്കേറ്റ അശ്വതിയെ കിളിമാനൂരിലെ സ്വകാര്യ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിളിമാനൂര്‍ പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം സംസ്‌ക്കരിച്ചു. മകള്‍: പൊന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman dies in road accident, News, Local-News, Obituary, Dead, bike, Accidental Death, Kerala.