» » » » » » » » » » » തന്റെ അഞ്ചു മക്കളെ കൊന്ന മുന്‍ ഭര്‍ത്താവിന് വധശിക്ഷ നല്‍കരുതെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍; മക്കളെ ഒരുപാട് ദ്രോഹിച്ചിരുന്നുവെങ്കിലും അവര്‍ക്ക് അയാളെ ഒരുപാട് ഇഷ്ടമാണ്, യുവതിയുടെ വാദം കേട്ട് കോടതി പോലും ഞെട്ടി

ന്യൂഡല്‍ഹി : (www.kvartha.com 13.06.2019) തന്റെ അഞ്ചു മക്കളെ കൊന്ന മുന്‍ ഭര്‍ത്താവിന് വധശിക്ഷ നല്‍കരുതെന്ന് ആവശ്യപ്പെട്ട് യുവതി കോടതിയില്‍. മക്കളെ ഒരുപാട് ദ്രോഹിച്ചിരുന്നുവെങ്കിലും അവര്‍ക്ക് അയാളെ ഒരുപാട് ഇഷ്ടമാണെന്ന യുവതിയുടെ വാദം കേട്ട് കോടതി പോലും ഞെട്ടിപ്പോയി. തെക്കന്‍ കരോലിനയിലെ കോടതിമുറിയില്‍ ചൊവ്വാഴ്ചയായിരുന്നു നാടകീയ സംഭവം നടന്നത്.

'എന്റെ കുട്ടികളോട് അദ്ദേഹം ഒരിക്കല്‍ പോലും ദയ കാട്ടിയിട്ടില്ല, എന്നാല്‍, എന്റെ കുട്ടികള്‍ അദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചിരുന്നുവെന്നും എനിക്കുവേണ്ടി അല്ലാതെ കുട്ടികള്‍ക്കു വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ സംസാരിക്കുന്നത്' എന്നുമായിരുന്നു ഭര്‍ത്താവിനെ വെറുതെ വിടാന്‍ അംബര്‍ കൈസര്‍ എന്ന യുവതി കോടതിയില്‍ നല്‍കിയ വിശദീകരണം.

Woman asks mercy for ex-husband who killed their five children, says kids loved him,New Delhi, News, Lifestyle & Fashion, Murder, Crime, Criminal Case, Court, Execution, World

അഞ്ച് മക്കളെ കൊന്നതിന് കഴിഞ്ഞ ആഴ്ചയാണ് തിമോത്തി ജോണ്‍സ് ജൂനിയറിനെ കോടതി കുറ്റക്കാരനെന്ന് വിധിച്ചത്. 2014 ആഗസ്റ്റില്‍ ലക്‌സിംഗ്ടണ്‍ ഹോമിലെ വസതിയില്‍ ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കേസില്‍ കുട്ടികളുടെ അച്ഛനായ കൊലയാളിക്ക് പരോളില്ലാതെ ജീവപര്യന്തം നല്‍കണോ അതോ വധശിക്ഷ നല്‍കണോ എന്ന കാര്യം പരിഗണിക്കുന്നതിനിടെയാണ് യുവതിയുടെ അപ്രതീക്ഷിത വാദം.

എന്റെ മക്കള്‍ എന്തെല്ലാം അനുഭവിച്ചുവെന്ന് ഞാന്‍ കണ്ടതാണ്. ഒരു അമ്മ എന്ന നിലയില്‍ തനിക്ക് അയാളുടെ മുഖം വലിച്ചു കീറാന്‍ കഴിയുമെങ്കില്‍ ഞാന്‍ അതും ചെയ്യും. അതാണ് എന്റെ ഉള്ളിലെ മാതൃത്വമെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. കേസിന്റെ കാര്യത്തില്‍ ബഹുമാനപ്പെട്ട കോടതി എന്ത് തീരുമാനം എടുത്താലും അതെല്ലാം ഞാന്‍ അംഗീകരിക്കുമെന്നും പ്രോസിക്യൂട്ടര്‍ സൂസന്ന മേയുടെ എതിര്‍വാദത്തിനിടെ യുവതി പറയുകയുണ്ടായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman asks mercy for ex-husband who killed their five children, says kids loved him,New Delhi, News, Lifestyle & Fashion, Murder, Crime, Criminal Case, Court, Execution, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal