Follow KVARTHA on Google news Follow Us!
ad

മാനസിക വെല്ലുവിളി നേരിടുന്ന സഹോദരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍കെട്ടി ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതി പോലീസ് കസ്റ്റഡിയില്‍; യാത്രയ്ക്കിടെ മഴ വന്നതോടെ മൃതദേഹം ഭാര്യയെ ഏല്‍പിച്ച് യുവാവ് മുങ്ങി; പെരുവഴിയിലായ യുവതി ഒടുവില്‍ മൃതദേഹവുമായി എത്തിയത് സര്‍ക്കാര്‍ ആശുപത്രിയില്‍

മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹം ചാക്കില്‍കെട്ടി ഭര്‍ത്താവിനൊപ്പം Kollam, News, Local-News, Murder, Crime, Criminal Case, Police, Arrested, Dead Body, Kerala,
കൊല്ലം: (www.kvartha.com 26.06.2019) മാനസിക വെല്ലുവിളി നേരിടുന്ന സഹോദരന്റെ മൃതദേഹം ചാക്കില്‍കെട്ടി ഭര്‍ത്താവിനൊപ്പം സഞ്ചരിച്ച യുവതി പോലീസ് കസ്റ്റഡിയില്‍. ചെങ്ങന്നൂര്‍ പോലീസാണ് യുവതിയെ കസ്റ്റഡിയില്‍ എടുത്തത്.

ക്ലാപ്പന, പെരിനാട് കടവത്ത് ക്ഷേത്രത്തിന് സമീപം വാസവപുരത്ത് വാടകയ്ക്കു താമസിക്കുന്ന തമിഴ്നാട് ശിവകാശി സ്വദേശിനി കസ്തൂരിയാണ് കസ്റ്റഡിയിലായത്. സഹോദരന്‍ മൈക്കിള്‍ രാജിന്റെ മൃതദേഹവുമായാണ് ഇവര്‍ ഭര്‍ത്താവ് മാസാണം(40) എട്ടുവയസ്സുകാരിയായ മകള്‍ എന്നിവര്‍ക്കൊപ്പം യാത്ര ചെയ്തത്. സഹോദരനെ കൊന്ന ശേഷം അത് മറവ് ചെയ്യുന്നതിനായി കൊണ്ടുപോകുകയായിരുന്നു കുടുംബം എന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

Woman arrested for brother murdered, Kollam, News, Local-News, Murder, Crime, Criminal Case, Police, Arrested, Dead Body, Kerala

ഭര്‍ത്താവിനും മകള്‍ക്കും ഒപ്പം ബൈക്കില്‍ പോകുന്നതിനിടെ പിന്നിലിരുന്ന കസ്തൂരിയാണ് മൃതദേഹം ചാക്കില്‍ കെട്ടി പിടിച്ചിരുന്നത്. യാത്രക്കിടയില്‍ മൃതദേഹത്തിന്റെ കാല്‍ പുറത്തേക്ക് വീണ് റോഡിലുരഞ്ഞ് പാദം തകര്‍ന്ന നിലയിലാണ്.

എന്നാല്‍ യാത്രയ്ക്കിടെ ശക്തമായ മഴ വന്നതിനാല്‍ മൃതദേഹം കടത്തിണ്ണയില്‍ കിടത്തി ഭാര്യയെ കാവല്‍ നിര്‍ത്തിയ ശേഷം മാസാണം മുങ്ങി. ഭര്‍ത്താവിനെ കാണാതായതോടെ എന്തുചെയ്യണമെന്നറിയാതെ പരിഭ്രമിച്ച യുവതി രാത്രിതന്നെ മൃതദേഹം ചുമന്ന് ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തുകയായിരുന്നു. എന്നാല്‍ മരണത്തില്‍ സംശയംതോന്നിയ ഡോക്ടര്‍ വിവരം ചെങ്ങന്നൂര്‍ പോലീസില്‍ അറിയിച്ചു. തുടര്‍ന്നാണ് പോലീസ് എത്തി യുവതിയെ ചോദ്യം ചെയ്യുന്നതും കൊലപാതക വിവരം പുറത്താകുന്നതും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman arrested for brother murdered, Kollam, News, Local-News, Murder, Crime, Criminal Case, Police, Arrested, Dead Body, Kerala.