Follow KVARTHA on Google news Follow Us!
ad

വിമര്‍ശനങ്ങളും വ്യക്തിഹത്യയും അതിരു കടന്നു; പാമ്പുപിടുത്തം അവസാനിപ്പിക്കാനൊരുങ്ങി വാവ സുരേഷ്, ഇതുവരെ പിടിച്ചത് 165 രാജവെമ്പാലകള്‍ ഉള്‍പ്പെടെ അരലക്ഷത്തോളം പാമ്പുകളെ, 29 വര്‍ഷം നീണ്ട യാത്രയില്‍ ലഭിച്ചത് വിമര്‍ശനങ്ങളും ഒറ്റപ്പെടുത്തലുകളും മാത്രം, പാമ്പുകളേക്കാള്‍ വിഷമുള്ളവര്‍ ചുറ്റുമുണ്ടെന്നും സ്‌നേക്ക് മാസ്റ്റര്‍

പാമ്പുകളുടെ തോഴന്‍, കേരളത്തിന്റെ സ്വന്തം സ്നേക്ക് മാസ്റ്റര്‍ വാവ സുരേഷ് News, Kerala, Thiruvananthapuram, Snake, Kollam, India, Country, Criticism, Vava Suresh going to stop his work, catching snakes
തിരുവനന്തപുരം: (www.kvartha.com 28.06.2019) പാമ്പുകളുടെ തോഴന്‍, കേരളത്തിന്റെ സ്വന്തം സ്നേക്ക് മാസ്റ്റര്‍ വാവ സുരേഷ് പാമ്പുപിടുത്തം നിര്‍ത്താനൊരുങ്ങുന്നതായി സൂചന. വിമര്‍ശനങ്ങളും വ്യക്തിഹത്യയും അതിരു കടന്നതോടെയാണ് വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. 29 വര്‍ഷം നീണ്ട യാത്രയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 165 രാജവെമ്പാലകള്‍ ഉള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ ഇതുവരെ പിടിച്ചിട്ടുണ്ട്. എന്നാല്‍ ആളുകളുടെ വായിലിരിക്കുന്നത് കേള്‍ക്കാന്‍ വയ്യെന്നും അതാണ് ഈ തീരുമാനത്തിലേക്കെത്തിച്ചതെന്നും വാവ സുരേഷ് പറയുന്നു.


ആദ്യകാലങ്ങളില്‍ തിരുവനന്തപുരത്തും കൊല്ലത്തും മാത്രമായിരുന്നു പാമ്പിനെ പിടിച്ചിരുന്നത്. പ്രളയത്തിന് പിന്നാലെ 9 ജില്ലകളില്‍ വരെ പോയി പാമ്പിനെ പിടിച്ചിട്ടുണ്ടെന്നും ഈ മേഖലയിലേക്ക് നിരവധിയാളുകള്‍ വന്നതിന് പിന്നാലെ ഇത്തരം ആരോപണങ്ങള്‍ ഉയരുന്ന് വരികയാണെന്നും വാവ സുരേഷ് പറഞ്ഞു.

പാമ്പ് പിടിക്കുന്നതില്‍ നിന്ന് തനിക്ക് ഇതുവരെയായിട്ട് ലാഭമൊന്നും ലഭിച്ചിട്ടില്ല, പലപ്പോഴും ജീവന്‍ പോലും പണയം വച്ചാണ് പാമ്പുകളെ പിടിച്ചിട്ടുള്ളത്, എന്നിട്ടും രൂക്ഷ വിമര്‍ശനം മാത്രമാണ് ബാക്കിയെന്നും മനസ് മടുത്താണ് പിന്മാറ്റമെന്നും വാവ സുരേഷ് അറിയിച്ചു.

അപകടകരമായ രീതിയില്‍ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെപ്പോലും പിടിക്കുന്നതെന്നും പാമ്പുകളുടെ വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നുവെന്നും നേരത്തെ വാവ സുരേഷിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത് അടിസ്ഥാന രഹിതമായ ആരോപണങ്ങളാണെന്നും തന്നെ ഏറെ വേദനിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Thiruvananthapuram, Snake, Kollam, India, Country, Criticism, Vava Suresh going to stop his work, catching snakes