» » » » » » » » » » യോഗിക്ക് ഖാദി പ്രേമം; സ്‌കൂള്‍ യൂണിഫോമിനായി ഖാദി തുണി ഉപയോഗിക്കണമെന്ന് യുപി മുഖ്യമന്ത്രി, കുട്ടികളെ ഖാദിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി അനുപമ ജെയ്‌സ്വാള്‍

ലഖ്‌നൗ: (www.kvartha.com 21.06.2019) സ്‌കൂള്‍ യൂണിഫോമിനായി ഖാദി തുണി ഉപയോഗിക്കണമെന്ന് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശിലെ ഗവണ്‍മെന്റ് സ്‌കൂളിലെ ഒന്നു മുതല്‍ അഞ്ചുവരെയുള്ള ക്ലാസിലെ കുട്ടികള്‍ക്കാണ് ഖാദികൊണ്ടുള്ള സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമാക്കിയത്. 

കുട്ടികളെ ഖാദിയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കാനാണ് പുതിയ നടപടിയെന്നാണ് വിദ്യാഭ്യാസ മന്ത്രി അനുപമ ജെയ്‌സ്വാള്‍ വ്യക്തമാക്കിയത്.
ആദ്യം ഈ പദ്ധതി നടപ്പിലാക്കുന്നത് സംസ്ഥാനത്തെ നാല് ജില്ലകളിലെ ഓരോ ബ്ലോക്കില്‍ വീതമായിരിക്കും. 

Uniforms in government schools will be made of Khadi, Uttar Pradesh, News, National, Education, Students, Chief Minister, Minister

ഇതില്‍ ലഭിക്കുന്ന പ്രതികരണം നല്ലതാണെങ്കില്‍ സംസ്ഥാന വ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. ആണ്‍കുട്ടികളുടെ യൂണിഫോം ബ്രൗണ്‍ കളറിലുള്ള ട്രൗസറും പിങ്ക് കളര്‍ ഷര്‍ട്ടുമായിരിക്കും. ബ്രൗണ്‍ കളറിലുള്ള പാവാടയും പിങ്ക് കളറിലുള്ള ടോപ്പുമായിരിക്കും പെണ്‍കുട്ടികളുടെ യൂണിഫോം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Uniforms in government schools will be made of Khadi, Uttar Pradesh, News, National, Education, Students, Chief Minister, Minister

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal