Follow KVARTHA on Google news Follow Us!
ad

കോഴിക്കോട് ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം; രക്ഷാപ്രവര്‍ത്തനം നടത്തിയത് അപകടം നടന്ന് മണിക്കൂറുകള്‍ക്ക് ശേഷം, ക്വാറി പ്രവര്‍ത്തിച്ചത് അനധികൃതമായി

കോഴിക്കോട് -മലപ്പുറം ജില്ലാതിര്‍ത്തിയായ പഴംപറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് News, Local-News, Accidental Death, Dead, Dead Body, Obituary, Police, Kerala,
മുക്കം: (www.kvartha.com 18.06.2019) കോഴിക്കോട് -മലപ്പുറം ജില്ലാതിര്‍ത്തിയായ പഴംപറമ്പില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. വാഴക്കാടിനടുത്ത ഓമാനൂര്‍ സ്വദേശി വിനു, പഴംപറമ്പ് പുല്‍പറമ്പില്‍ അബ്ദുര്‍ റഹ് മാന്‍ എന്നിവരാണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെയാണ് അപകടം നടന്നത്. ചെങ്കല്‍ മെഷീന്റെ ഡ്രൈവര്‍മാരാണ് മരിച്ച ഇരുവരും. പത്ത് മീറ്റര്‍ താഴ്ചയില്‍ ജോലി ചെയ്യുന്നതിനിടെ തൊഴിലാളികളുടെ ദേഹത്തേക്ക് മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. അപകടസമയത്ത് ഇരുപതോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.

 Two workers killed in quarry mishap in Kozhikode, News, Local-News, Accidental Death, Dead, Dead Body, Obituary, Police, Kerala.

അപകടം നടന്ന ഉടന്‍തന്നെ ക്വാറിയിലെ ജോലിക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാരും മുക്കം അരീക്കോട്, തിരുവമ്പാടി പോലീസ്, മുക്കം ഫയര്‍ഫോഴ്സ് എന്നിവരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാളെ 10 മണിയോടെയും മറ്റൊരാളെ 10.15 ഓടെയും മണ്ണിനടിയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു.

അതേസമയം അപകടം നടന്ന് മൂന്നു മണിക്കൂറുകള്‍ക്ക് ശേഷമാണ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മണ്ണിനകത്തു കുടുങ്ങിയ തൊഴിലാളികളെ പുറത്തെടുത്ത് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവമ്പാടി സി.ഐ രാജപ്പന്‍, മുക്കം എസ്.ഐ കെ.ഷാജിദ്, ജനമൈത്രി പോലീസുകാരായ എ.എസ്.ഐ അസ്സയിന്‍, സി.പി.ഒ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ജില്ലാ പഞ്ചായത്തംഗം സി.കെ.കാസിം, ബ്ലോക്ക് പഞ്ചായത്തംഗം ഉണ്ണികൃഷ്ണന്‍, കെ.പി.ചന്ദ്രന്‍, മുഹമ്മദ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.

അതേസമയം ക്വാറി പ്രവര്‍ത്തിച്ചത് അനധികൃതമായാണെന്ന് തഹസില്‍ദാര്‍ പ്രേമചന്ദ്രന്‍ പ്രതികരിച്ചു. പലവട്ടം സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. വാഴക്കൃഷിക്കെന്ന പേരിലാണ് നിലം നികത്തിയതെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two workers killed in quarry mishap in Kozhikode, News, Local-News, Accidental Death, Dead, Dead Body, Obituary, Police, Kerala.