Follow KVARTHA on Google news Follow Us!
ad

അസുഖം നിയന്ത്രിക്കാന്‍ ബിയര്‍ ഫലപ്രദം; രണ്ട് പൈന്റ് ബിയര്‍ കുടിച്ചാല്‍ പാരസെറ്റാമോള്‍ കഴിക്കുന്നതിന്റെ 25 ശതമാനത്തില്‍ അധികം ആശ്വാസം ലഭിക്കുമെന്ന് പഠനം; വിഷയത്തില്‍ ഇതുവരെ നടത്തിയത് 18 പഠനങ്ങള്‍

ബിയര്‍ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വേദന നിയന്ത്രിക്കാന്‍ ബിയര്‍ ഫലപ്രദമെന്ന് London, Humor, News, Health, Health & Fitness, Study, Doctor, World,
ലണ്ടന്‍: (www.kvartha.com 21.06.2019) ബിയര്‍ പ്രേമികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. വേദന നിയന്ത്രിക്കാന്‍ ബിയര്‍ ഫലപ്രദമെന്ന് പഠനം. രണ്ട് പൈന്റ് ബിയര്‍ കുടിക്കുന്നതു വഴി വിപണിയില്‍ വേദനസംഹാരിയായ ഗുളികകളേക്കാള്‍ മികച്ച നിലവാര ഫലം ഉറപ്പുനല്‍കും . ലണ്ടനിലെ ഗ്രീന്‍വിച്ച് യൂണിവേഴ്സിറ്റിയില്‍ നടത്തിയ പഠനത്താലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പഠനറിപ്പോര്‍ട്ട് പ്രകാരം രണ്ട് പൈന്റ് ബിയര്‍ കുടിച്ചാല്‍ പാരസെറ്റാമോള്‍ കഴിക്കുന്നതിന്റെ 25 ശതമാനത്തില്‍ അധികം ആശ്വാസം ലഭിക്കുമെന്നാണ്. ഈ വിഷയത്തില്‍ യൂണിവേഴിസിറ്റി 18 പഠനങ്ങള്‍ വരെ നടത്തിയെന്നും ഗവേഷകര്‍ അവകാശപ്പെടുന്നു.

Two pints of beer better for pain relief than paracetamol, study says,London, Humor, News, Health, Health & Fitness, Study, Doctor, World

മിതമായ അളവില്‍ ബിയര്‍ കുടിക്കുന്നതിലൂടെ ശരീരത്തിലെ ആള്‍ക്കഹോളിന്റെ അളവ് 0.08 ശതമാനം എന്നനിലയില്‍ ഉയരുകയും വേദനയെ നിയന്ത്രിക്കാന്‍ ഇത് സഹായകമാവുകയും ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നു. ഇത് നല്ലൊരു വേദനസംഹാരിയാണെന്ന് പഠനത്തിന് നേതൃത്വം നല്‍കി ഡോ. ട്രെവര്‍ തോംസണ്‍ അവകാശപ്പെടുന്നു.

അതേസമയം, എല്ലായിടത്തും ഈ പഠനം അംഗീകരിക്കണമെന്നില്ല. അതിനാല്‍തന്നെ കേരളത്തില്‍ അടക്കമുള്ള ഡോക്ടര്‍മാരോട് ചോദിച്ചാല്‍ അംഗീകരിക്കില്ലെന്ന് തന്നെയാകും മറുപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Two pints of beer better for pain relief than paracetamol, study says,London, Humor, News, Health, Health & Fitness, Study, Doctor, World.