» » » » » » » » » » ഒമാന്‍ തീരത്ത് എണ്ണകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ എന്ന് അമേരിക്ക; തെളിവുകളില്ലാതെ നടത്തുന്ന ആരോപണങ്ങള്‍ നിഷേധിച്ച് ഇറാന്‍; യുദ്ധഭീതിയില്‍ ലോകരാജ്യങ്ങള്‍

ദുബൈ: (www.kvartha.com 14.06.2019) ഒമാന്‍ തീരത്ത് എണ്ണകപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ എന്ന ആരോപണവുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ. എണ്ണ വ്യാപാരത്തിനായുള്ള സമുദ്ര പാതയായ ഹോര്‍മൂസ് കടലിടുക്കിന് സമീപത്ത് വച്ച് വ്യാഴാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. അതേസമയം അമേരിക്കയുടെ ഈ ആരോപണം ഇറാന്‍ തള്ളി. ഒരു തെളിവുകളുടെയും അടിസ്ഥാനത്തിലല്ല സ്ഫോടനമുണ്ടായിരിക്കുന്നതെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മുതിര്‍ന്ന ഇറാനിയന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

അതേസമയം ഇറാനെ കുറ്റപ്പെടുത്തി യുഎസ് രംഗത്തെത്തിയതോടെ യുദ്ധഭീതിയിലാണ് ലോകം. 'ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്നാണ് നിഗമനം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും ഉപയോഗിച്ച ആയുധങ്ങളും ആക്രമണ ശൈലിയും ഇറാനു നേരെയാണ് വിരല്‍ ചൂണ്ടുന്നത്. മേഖലയിലെ താല്‍പര്യം സംരക്ഷിക്കാന്‍ യുഎസിന് പ്രതിരോധിക്കേണ്ടി വരും. രാജ്യാന്തര സുരക്ഷയ്ക്കും സമാധാനത്തിനും ഇറാന്‍ ഭീഷണിയുയര്‍ത്തുന്നു' എന്നും പോംപെയോ മാധ്യമങ്ങളോട് പറഞ്ഞു.

Tankers Are Attacked in Mideast, and U.S. Says Video Shows Iran Was Involved, Dubai, News, Gulf, World, Clash, Attack, America, World

ഇതിന് പിന്നാലെ, ഇറാന്‍ മൈന്‍ വേര്‍തിരിക്കുന്നതിന്റേത് എന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങളും അമേരിക്ക പുറത്തുവിട്ടു. ഇറാന്റെ റവലൂഷണറി ഗാര്‍ഡ് ഇത്തരത്തില്‍ കപ്പലിലെ പൊട്ടാത്ത മൈനുകള്‍ വിശ്ചേദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അമേരിക്ക പുറത്തുവിട്ടിരിക്കുന്നത്. പ്രാദേശിക സമയം വൈകിട്ട് 4.10ന് ഇത്തരത്തില്‍ വിശ്ചേദിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജാപ്പനീസ് കപ്പലായ കൊക്കുക്ക കറേജ്യസ്, നോര്‍വീജിയന്‍ കപ്പലായ ഫ്രാന്റ് ആല്‍ട്ടിയേഴ്സ് എന്നിവയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കപ്പലുകള്‍ മുങ്ങുകയോ ചരക്കുകള്‍ക്ക് തീപിടിക്കുകയോ ചെയ്യാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. സ്ഫോടനത്തിന് ശേഷം കപ്പലിലുണ്ടായിരുന്ന ജീവനക്കാരെ ജാപ്പനീസ് കപ്പലില്‍ രക്ഷപെടുത്തി.

അതേസമയം എണ്ണക്കപ്പലുകള്‍ക്കു നേരെയുണ്ടായ ആക്രമണങ്ങള്‍ 'ദുരൂഹമാണ്' എന്ന മറുപടിയുമായി ഇറാന്‍ രംഗത്തെത്തി. മേഖലാതലത്തില്‍ ചര്‍ച്ചനടത്തി പരിഹാരം കാണണമെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മജ് ജവാദ് ഷെരീഫ് ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. ജൂണ്‍ 12ന് നടന്ന ആക്രമണങ്ങളില്‍ പങ്കില്ല. യുഎസ്-ഇറാന്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്ന ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായി രാജ്യത്തെ പരമോന്നത നേതാവ് കൂടിക്കാഴ്ച നടത്തുന്ന സമയത്തായിരുന്നു ആക്രമണം. ഇതെല്ലാം സംശയം കൂട്ടുന്നുവെന്നും മന്ത്രി പറഞ്ഞു.

ചരക്ക് കപ്പലിന്റെ നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ ക്രൂഡ് ഓയില്‍ വിലയും ക്രമാതീതമായി ഉയരാന്‍ തുടങ്ങി. ഇതോടെ എണ്ണക്കായി ഗള്‍ഫ് രാജ്യങ്ങളെ ആശ്രയിക്കുന്ന എല്ലാ രാജ്യങ്ങളേയും ഇത് ബാധിക്കും. യെമനിലെ ഹൂതി വിമതരുടെ ആക്രമണങ്ങളും സൗദിയുടെ തിരിച്ചടിയും, യുഎസ് ഇറാന്‍ തര്‍ക്കം എന്നീ സംഭവങ്ങളാല്‍ പ്രക്ഷുബ്ധമാണു ഇപ്പോള്‍ മധ്യപൂര്‍വദേശം.

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികാരത്തിലെത്തിയത് മുതല്‍ ഇറാനെതിരെയുള്ള ഉപരോധം യുഎസ് ശക്തമാക്കിയിരുന്നു. ഇപ്പോള്‍ എണ്ണക്കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണത്തിലും ഇറാനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുകയാണ്.

അതേസമയം ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്തു മുന്നറിയിപ്പുമായി യുഎന്നും രംഗത്തെത്തി. ഗള്‍ഫ് മേഖലയില്‍ ഇനിയൊരു യുദ്ധം ലോകത്തിന് താങ്ങാനാവില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി. ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു.

യുഎസും ഇറാനുമായി ഒരേപോലെ ബന്ധമുള്ള രാജ്യമെന്ന നിലയ്ക്ക് സായുധപോരാട്ടം ഒഴിവാക്കാനാണു ശ്രമമെന്നു ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേ പറഞ്ഞു. യുഎസ് ഇറാന്‍ പ്രകോപനങ്ങള്‍ യുദ്ധമായി മാറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. പേര്‍ഷ്യന്‍ ഗള്‍ഫിലും മധ്യപൗരസ്ത്യ ദേശത്തും ഏഷ്യയിലും ലോകമാകെയും സുരക്ഷയ്ക്കാണ് ഇറാന്‍ പ്രധാന്യം നല്‍കുന്നതെന്നു പ്രസിഡന്റ് ഹസന്‍ റൂഹാനി വ്യക്തമാക്കി.

ലോകത്തെ എണ്ണനീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മുസ് കടലിടുക്കില്‍ ദിവസവും 1.7 കോടി ബാരല്‍ എണ്ണ നീക്കമുണ്ട്. പേര്‍ഷ്യന്‍ ഗള്‍ഫിനെ ഒമാന്‍ ഉള്‍ക്കടലും അറബിക്കടലുമായി യോജിപ്പിക്കുന്നത് ഈ കടലിടുക്കാണ്. ഇറാനാണു കപ്പല്‍ ആക്രമണങ്ങള്‍ക്കു പിന്നിലെന്ന് ആരോപിച്ച് യുഎസ് ഇവിടേക്കു യുദ്ധക്കപ്പല്‍ അയച്ചതു കഴിഞ്ഞമാസമാണ്.

ഹോര്‍മുസിന്റെ വടക്കു തീരമായ ഇറാന്‍ വിചാരിച്ചാല്‍ കപ്പല്‍ ഗതാഗതം തടയാമെന്നതിനാല്‍ സംഘര്‍ഷം രൂക്ഷമാകുന്നത് എണ്ണവ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നു ലോകരാജ്യങ്ങള്‍ ഭയക്കുന്നു. ഇതിന്റെ ചുവടുപിടിച്ചാണു എണ്ണവില കുതിക്കുന്നതും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Tankers Are Attacked in Mideast, and U.S. Says Video Shows Iran Was Involved, Dubai, News, Gulf, World, Clash, Attack, America, World.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal