Follow KVARTHA on Google news Follow Us!
ad

കത് വ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത് മകനെ രക്ഷിക്കാന്‍; നാടോടികളെ പേടിപ്പിച്ചോടിക്കാന്‍ കുട്ടിയെ ക്രൂരമായി കൊന്നാല്‍ സാധിക്കുമെന്ന് കരുതിയതായും മുഖ്യപ്രതി സാഞ്ചിറാമിന്റെ മൊഴി

കത് വ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത് മകനെ രക്ഷിക്കാന്‍Srinagar, News, Trending, Molestation, Crime, Criminal Case, Court, National
ശ്രീനഗര്‍: (www.kvartha.com 10.06.2019) കത് വ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത് മകനെ രക്ഷിക്കാന്‍, നാടോടികളെ പേടിപ്പിച്ചോടിക്കാന്‍ കുട്ടിയെ ക്രൂരമായി കൊന്നാല്‍ സാധിക്കുമെന്ന് കരുതിയതായും മുഖ്യപ്രതി സാഞ്ചിറാമിന്റെ മൊഴി. 2018 ജനുവരി പത്തിനാണു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മരുമകനും മകന്‍ വിശാലും പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതായി സാഞ്ചിറാം അറിയുന്നതു പതിമൂന്നിനാണ്.

മകനെ രക്ഷിക്കാനും കൂടുതല്‍ പ്രശ്‌നം ഒഴിവാക്കാനും പെണ്‍കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചു. പെണ്‍കുട്ടി ഉള്‍പ്പെടുന്ന ബഖര്‍വാല നാടോടികളെ പേടിപ്പിച്ചോടിക്കാന്‍ ഇതു കൂടുതല്‍ സഹായിക്കുമെന്നും ഇയാള്‍ കരുതി.

 Six convicted in Kathua rape and murder case, Srinagar, News, Trending, Molestation, Crime, Criminal Case, Court, National

പതിമൂന്നിനു രാത്രി സാഞ്ചിറാമിന്റെ മരുമകനും മകന്‍ വിശാലും കൂട്ടുകാരന്‍ മന്നുവും ചേര്‍ന്നു പെണ്‍കുട്ടിയെ, സൂക്ഷിച്ചിരുന്ന അമ്പലത്തില്‍നിന്നു പുറത്തു കൊണ്ടുവന്നു. പിന്നീടെത്തിയ സ്‌പെഷല്‍ പോലീസ് ഓഫിസര്‍ ദീപക് ഖജൂരിയ, പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നതിനു മുന്‍പ് ഒരിക്കല്‍ കൂടി മാനഭംഗപ്പെടുത്തി.

മൃതദേഹം സമീപത്തെ കനാലില്‍ ഉപേക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ സമയത്തിനു വാഹനം കിട്ടിയില്ല. അതിനാല്‍ സാഞ്ചിറാമിന്റെ മരുമകന്‍, വിശാല്‍, ഖജൂരിയ, മന്നു എന്നിവര്‍ ചേര്‍ന്നു മൃതദേഹം തിരികെ അമ്പലത്തില്‍ കൊണ്ടുവന്നതായി കുറ്റപത്രത്തില്‍ പറയുന്നു.

സുഹൃത്തിനോടു കാറുമായി എത്താന്‍ പറഞ്ഞെങ്കിലും സഹകരിച്ചില്ല. അതിനാല്‍ മൃതദേഹം കാട്ടിലുപേക്ഷിക്കാന്‍ സാഞ്ചിറാം നിര്‍ദേശിച്ചു. തുടര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത മരുമകനോട്, പോലീസിനു മുന്നില്‍ കുറ്റം സമ്മതിക്കാന്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ശിക്ഷിക്കപ്പെടില്ലെന്ന് ഉറപ്പു നല്‍കി. വിശാലിന്റെ പേരു പറയരുതെന്നും ഓര്‍മിപ്പിച്ചു. അങ്ങനെ മരുമകന്‍ പോലീസ് സൂപ്രണ്ടിന്റെ അടുത്തു ചെന്നു കുറ്റം സമ്മതിച്ചു.

എന്നാല്‍, കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിക്കു ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ജാമ്യം നിഷേധിച്ചു. ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചയുടന്‍ തന്നെ ഈ പ്രതിയുടെ അഭിഭാഷകന്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. പ്രായത്തിന്റെ ആനുകൂല്യം തേടിയാണു ഹര്‍ജി സമര്‍പ്പിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിലും മാനഭംഗപ്പെടുത്തിയതിലും കൊലപ്പെടുത്തിയതിലും ഈ പ്രതിക്കു മുഖ്യപങ്കുണ്ടെന്നു കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു.

അതിനിടെ ജമ്മു കാശ്മീരിലെ കത് വയില്‍ എട്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. പത്താന്‍കോട്ട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിക്ക് വിധി പ്രസ്താവിക്കും.

ഗ്രാമത്തലവന്‍ സഞ്ജി റാം, എസ്‌ഐ ആനന്ദ്ദത്ത, പ്രവീഷ് കുമാര്‍, പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജുരിയ, സുരേന്ദര്‍ വര്‍മ, ഹെഡ് കോണ്‍സ്റ്റബിള്‍ തിലക് രാജ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. മുഖ്യപ്രതിയായ സഞ്ജി റാമിന്റെ മകന്‍ വിശാലിനെയാണ് കോടതി വെറുതെ വിട്ടത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന നാല് പോലീസ് ഉദ്യോഗസ്ഥരും കുറ്റക്കാരാണ്.

നാല് പോലീസ് ഉദ്യോഗസ്ഥരുള്‍പ്പെടെ എട്ട് പ്രതികളാണ് കേസിലുള്ളത്. ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണ്. 2018 ജനുവരിയിലാണ് രാജ്യമെമ്പാടും വന്‍ പ്രതിഷേധത്തിന് കാരണമായ സംഭവം നടന്നത്.


Keywords: Six convicted in Kathua rape and murder case, Srinagar, News, Trending, Molestation, Crime, Criminal Case, Court, National.