» » » » » » കടലാക്രമണം രൂക്ഷമായ സ്ഥലങ്ങളില്‍ അടിയന്തരമായി മണല്‍ ചാക്കുകള്‍ നിരത്തും; ഭീഷണി നേരിടുന്ന ഭാഗങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും, പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി അടിയന്തര നടപടികള്‍ തുടങ്ങി; ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു

തിരുവനന്തപുരം:(www.kvartha.com 11/06/2019) വലിയതുറ, കൊച്ചുതുറ മേഖലകളിലെ രൂക്ഷമായ കടലാക്രമണം പ്രതിരോധിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിച്ചതായി ജില്ലാ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു.


News, Thiruvananthapuram, Kerala, Sea attack, MLA, Sea attack: Remedial measures started


രൂക്ഷമായ കടലാക്രമണം നേരിടുന്ന ഭാഗങ്ങളില്‍ അടിയന്തരമായി മണല്‍ ചാക്കുകള്‍ നിരത്തുന്നതിന് വന്‍കിട ജലസേചന വകുപ്പിനെ യോഗം ചുമതലപ്പെടുത്തി. കടലാക്രമണ ഭീഷണി നേരിടുന്ന ഭാഗങ്ങളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കും. വലിയതുറ ഭാഗത്ത് കടല്‍ക്ഷോഭം പ്രതിരോധിക്കുന്നതിനായി കല്ലിടുന്ന പദ്ധതി ടെന്‍ഡര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തില്‍ ആരംഭിക്കും.

വി എസ് ശിവകുമാര്‍ എംഎല്‍എ, കൗണ്‍സിലര്‍മാരായ ബീമാപ്പള്ളി റഷീദ്, ഷീബാ പാട്രിക്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ജോണ്‍ വി സാമുവല്‍, തിരുവനന്തപുരം തഹസില്‍ദാര്‍ ഹരിശ്ചന്ദ്രന്‍ നായര്‍, മുട്ടത്തറ വില്ലേജ് ഓഫീസര്‍ ശൈലജന്‍, വന്‍കിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി കെ ബാലചന്ദ്രന്‍, പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം ബിനു, വലിയതുറ ഇടവക വികാരി ഫാ. ഡേവിഡ്‌സണ്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Sea attack, MLA, Sea attack: Remedial measures started 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal