Follow KVARTHA on Google news Follow Us!
ad

മിഥുനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും; വലിയ സുരക്ഷാ സന്നാഹം ഒരുക്കി

ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും. മിഥുനമാസ പൂജകള്‍ക്കായാണ് തുറക്കുന്നത്. നടതുറക്കുന്ന ദിവസത്തില്‍ പൂജകള്‍ ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ക്ഷേത്രതന്ത്രി Alappuzha, News, Kerala, Robbery, Arrest, Police, Court, Remanded
സന്നിധാനം: (www.kvartha.com 15.06.2019) ശബരിമല ക്ഷേത്രനട ശനിയാഴ്ച തുറക്കും. മിഥുനമാസ പൂജകള്‍ക്കായാണ് തുറക്കുന്നത്. നടതുറക്കുന്ന ദിവസത്തില്‍ പൂജകള്‍ ഉണ്ടായിരിക്കുന്നതല്ല. ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തില്‍ ശ്രീകോവില്‍ നട തുറന്ന് ദീപം തെളിയിക്കും.

പതിവ് പോലെ പൂജകള്‍ നടക്കുന്നത് മിഥുനം ഒന്നാം തീയ്യതിയായ 16ന് രാവിലെ മുതലാണ്. ഇത്തവണയും വലിയ സുരക്ഷാ സന്നാഹമാണ് ഒരുക്കിയത്. എസ്പിക്ക് സന്നിധാനത്തും, പമ്പയില്‍ എഎസ്പിക്കും, ഡിവൈഎസ്പിക്ക് നിലക്കലിലുമായിരിക്കും ചുമതല. മൂന്നിടങ്ങളിവുമായി 500 ഓളം പോലീസ് സേനാംഗങ്ങളായിരിക്കും വിന്യസിക്കുന്നത്. ഉച്ചയോടെ മാത്രമേ തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് കടത്തിവിടുകയുള്ളൂ. 20ന് രാത്രി 10നാണ് നട അടയ്ക്കുന്നത്.

 Alappuzha, News, Kerala, Robbery, Arrest, Police, Court, Remanded, Sabarimala Temple opening

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Alappuzha, News, Kerala, Robbery, Arrest, Police, Court, Remanded, Sabarimala Temple opening