Follow KVARTHA on Google news Follow Us!
ad

ശബരിമല സ്വകാര്യ ബില്ലിനെ ബിജെപി പിന്തുണച്ചേക്കില്ല, വിശ്വാസസംരക്ഷണത്തിന്റെ കാര്യമാണെങ്കിലും സുപ്രീംകോടതിയെ മറികടക്കാനാവില്ലെന്ന് രാം മാധവ്, ബിജെപിയുടെ ആത്മാര്‍ത്ഥത സംശയിക്കപ്പെടേണ്ടതാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍

എന്‍ കെ പ്രേമചന്ദ്രന്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന Kerala, News, Sabarimala, Sabarimala Temple, BJP, Supreme Court of India, Thiruvananthapuram, Ram Madhavans talk about Sabarimala controversy
തിരുവനന്തപുരം: (www.kvartha.com 21.06.2019)  എന്‍ കെ പ്രേമചന്ദ്രന്‍ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് കൊണ്ടുവന്ന സ്വകാര്യ ബില്ലിനെ ബിജെപി അനുകൂലിച്ചേക്കില്ലെന്ന് സൂചന. സുപ്രീംകോടതിയുടെ പരിഗണനയിലാണ് വിഷയമെന്നും അതിനാല്‍ ഇടപെടാനാകില്ലെന്നും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശബരിമല വിശ്വാസസംരക്ഷണത്തിന്റെ വിഷയമാണ്, അതിനാല്‍ നിയമപരമായി ശബരിമല വിഷയത്തില്‍ എന്തെല്ലാം ചെയ്യാനാകും എന്നത് പരിശോധിക്കുമെന്നും രാം മാധവ് പറഞ്ഞു.

Kerala, News, Sabarimala, Sabarimala Temple, BJP, Supreme Court of India, Thiruvananthapuram, Ram Madhavans talk about Sabarimala controversy

ശബരിമല സ്ത്രീപ്രവേശനം വിശ്വാസത്തിന്റെ പ്രശ്‌നമാണെങ്കിലും സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കോടതിയെ പൂര്‍ണമായി മറികടന്ന് ഒരു നടപടി കേന്ദ്രസര്‍ക്കാരിന് സ്വീകരിക്കാനാകില്ല. ഇന്ത്യയില്‍ മുഴുവന്‍ ശബരിമല അയ്യപ്പന്റെ വിശ്വാസികളുണ്ട്. അതിനാല്‍ ഇത് കണക്കിലെടുത്ത് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന എല്ലാ നടപടികളും സ്വീകരിക്കുമെന്നും രാം മാധവ് വ്യക്തമാക്കി.

ഓര്‍ഡിനന്‍സ് കൊണ്ടുവരുമോ എന്ന ചോദ്യത്തിന് അതടക്കം എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് മാത്രമായിരുന്നു രാം മാധവിന്റെ മറുപടി. എന്‍ കെ പ്രേമചന്ദ്രന്റെ സ്വകാര്യ ബില്ലില്‍ ഇപ്പോള്‍ തല്‍ക്കാലം നിലപാടെടുക്കാനാകില്ല. ആചാരസംരക്ഷണം തന്നെയാണ് ബിജെപിയുടെ ലക്ഷ്യമെന്നും രാം മാധവ് വ്യക്തമാക്കി. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ സുപ്രീം കോടതി വിധി മറികടക്കാനുള്ള സ്വകാര്യ ബില്ലില്‍ ബിജെപിയുടെ ആത്മാര്‍ത്ഥത സംശയിക്കപ്പെടേണ്ടതാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Sabarimala, Sabarimala Temple, BJP, Supreme Court of India, Thiruvananthapuram, Ram Madhavans talk about Sabarimala controversy