Follow KVARTHA on Google news Follow Us!
ad

പാര്‍ലമെന്റിന്റെ പടി തൊട്ടുവന്ദിച്ചു; ജനങ്ങളുടെ കാല്‍തൊട്ട് വന്ദിക്കുന്നതിന് സമമെന്ന് ഉണ്ണിത്താന്‍, പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ നേര്‍ച്ചയിലും പ്രാര്‍ത്ഥനകളിലും നന്ദിയറിയിച്ച് ആദ്യ സമ്മേളനത്തിലേക്ക്

പുതിയ ലോക്‌സഭയിലെ ആദ്യ സമ്മേളനത്തിന് മുന്‍പ് കാസര്‍കോട്ടെ kasaragod, News, Lok Sabha, Parliament, New Delhi, Kerala, Politics, Rajmohan unnithan, Rajmohan unnithan thanks to heavy support
ഡല്‍ഹി: (www.kvartha.com 17.06.2019) പുതിയ ലോക്‌സഭയിലെ ആദ്യ സമ്മേളനത്തിന് മുന്‍പ് കാസര്‍കോട്ടെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പാര്‍ലമെന്റിന്റെ പടി തൊട്ട് വന്ദിച്ച് മാത്രമേ അകത്ത് കടക്കുകയുള്ളൂ എന്നും ഇത് കാസര്‍കോട്ടെ ജനങ്ങളുടെ കാല്‍തൊട്ട് വന്ദിക്കുന്നതിന് തുല്ല്യമാണെന്നും ഉണ്ണിത്താന്‍ അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ടി തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചപ്പോള്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ പിന്തുണ അറിയിച്ചെന്നും ഉണ്ണിത്താന്‍ പറഞ്ഞു.


പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എല്ലാവരോടും ഹൃദയം തുറന്നാണ് സംസാരിക്കുന്നതെന്നും ഇത് ലോകമെമ്പാടുമുള്ള മലയാളികള്‍ തിരിച്ചറിഞ്ഞെന്നും അവരുടെ പ്രാര്‍ത്ഥനയും നേര്‍ച്ചയുമാണ് വലിയ വിജയമൊരുക്കിത്തന്നതെന്നും ഉണ്ണിത്താന്‍ അറിയിച്ചു. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് പ്രവാസികളെ അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു. പ്രവാസികള്‍ നല്‍കിയ പിന്തുണ വിലമതിക്കാനാകാത്തതാണെന്നും തനിക്ക് വേണ്ടി അവര്‍ നേര്‍ച്ചകള്‍ നേര്‍ന്നെന്നും അദ്ദേഹം പറഞ്ഞു.

രണ്ട് മാസ കാലത്തെ ലോക്‌സഭാ സമ്മേളനം പൂര്‍ത്തിയായ ശേഷം തനിക്ക് വേണ്ടി വോട്ട് ചെയ്തവരോടൊപ്പം ചേരുമെന്നും അവര്‍ നേര്‍ന്ന നേര്‍ച്ചകളും പ്രാര്‍ത്ഥനകളും പൂര്‍ത്തിയാക്കാന്‍ വിവിധ ക്ഷേത്രങ്ങളും പള്ളികളും സന്ദര്‍ശിക്കാന്‍ സമയം കണ്ടെത്തുമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: kasaragod, News, Lok Sabha, Parliament, New Delhi, Kerala, Politics, Rajmohan unnithan, Rajmohan unnithan thanks to heavy support