Follow KVARTHA on Google news Follow Us!
ad

ജനസംഘം സ്ഥാപകനും ആര്‍എസ്എസ് ആചാര്യനുമായ ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് പാഠപുസ്തകത്തില്‍ നിന്ന് നീക്കി സര്‍ക്കാര്‍

ജനസംഘം സ്ഥാപകനും ആര്‍എസ്എസ് ആചാര്യനുമായ ദീന്‍ദയാല്‍ ഉപാധ്യാ National, News, Book, RSS, Rajastan, Students, School, Leader, Goverment, Rajasthan govt drops Deendayal Upadhyay's name from school test, BJP says Congress is scared.
ജയ്പൂര്‍: (www.kvartha.com 06.06.2019) ജനസംഘം സ്ഥാപകനും ആര്‍എസ്എസ് ആചാര്യനുമായ ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് സ്‌കൂള്‍ പാഠപുസ്തകത്തില്‍ നിന്ന് നീക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. സ്‌കൂള്‍ സ്‌കോളര്‍ഷിപ്പ് ടെസ്റ്റില്‍ നിന്നാണ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് നീക്കിയത്.

അതേസമയം സര്‍ക്കാരിനെതിരെ സംസ്ഥാന ബിജെപി രംഗത്തെത്തി. കോണ്‍ഗ്രസ് സര്‍ക്കാറിന് ദീന്‍ ദയാല്‍ ഉപാധ്യായയെ പേടിയാണെന്ന് ബിജെപി പരിഹസിച്ചു. മുന്‍ ബിജെപി സര്‍ക്കാര്‍ ടാലന്റ് സെര്‍ച്ച് പരീക്ഷാ ടെസ്റ്റില്‍ ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് വെറുതെ ചേര്‍ക്കുകയായിരുന്നെന്നും അതിനാലാണ് പേര് നീക്കിയതെന്നുമാണ് രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് സിങ് ദോതസാരയുടെ വിശദീകരണം.


ബിജെപി വിദ്യാഭ്യാസ സംവിധാനമാകെ കാവിവത്കരിച്ചുവെന്നും അത് നീക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. നേരത്തെ, സവര്‍ക്കര്‍ പോര്‍ച്ചുഗലിന്റെ പുത്രനാണെന്ന് പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തില്‍ ചേര്‍ത്തിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നടപടി. രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സര്‍ക്കാറിന്റെ നടപടി വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, Book, RSS, Rajastan, Students, School, Leader, Goverment, Rajasthan govt drops Deendayal Upadhyay's name from school test, BJP says Congress is scared.
< !- START disable copy paste -->