Follow KVARTHA on Google news Follow Us!
ad

വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ തൊഴിലാളി നേതാവിനെതിരെ പോക്‌സോ കേസ്; മുങ്ങിയ പ്രതിക്കായി പോലിസ് തെരച്ചില്‍ തുടരുന്നു, നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി നേതൃത്വം

വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന് പോലിസ് kerala, Molestation, Police, Case, Student, Muslim-League, Payyannur, State, Kannur, police take pocso case against stu activist
പയ്യന്നൂര്‍: (www.kvartha.com 16.06.2019) വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതിന് പോലിസ് പോക്‌സോ കേസെടുത്ത മുസ്‌ലിം ലീഗ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി നേതൃത്വം അറിയിച്ചു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയ മാട്ടൂല്‍ കാവില്‍ വളപ്പില്‍ ബദറുദ്ദീനെയാണ്(55) മുസ്‌ലിം ലീഗ് പാര്‍ട്ടിയില്‍ നിന്നും പാര്‍ട്ടി നേതൃത്വം നല്‍കുന്ന എസ്.ടി.യുവില്‍ നിന്നും പുറത്താക്കിയത്.



മുസ്‌ലിം ലീഗ് ട്രേഡ് യൂണിയന്‍ സംഘടനായ സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയന്‍( എസ്.ടി.യു) സംസ്ഥാന വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ബദറുദ്ദീന്‍. സംസ്ഥാനകമ്മിറ്റിയാണ് ഇയാളെ അടിയന്തിരമായി ട്രേഡ് യൂണിയനില്‍ നിന്നും പുറത്താക്കിയത്. ഇതിനു പുറമേ മുസ്‌ലിം ലീഗിന്റെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും അംഗത്വത്തില്‍ നിന്നും ബദറുദ്ദീനെ പുറത്താക്കിയതായി കണ്ണൂര്‍ ജില്ലാകമ്മിറ്റി അറിയിച്ചു.

പോക്‌സോ കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് ജില്ലാ നേതൃത്വം അടിയന്തിര നടപടിയെടുത്തത്. പയ്യന്നൂര്‍ പോലിസാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ ലൈംഗീകമായി ചൂഷണം ചെയ്തതിന് ബദറുദ്ദീനെതിരെ പോക്‌സോ നിയമ പ്രകാരം കേസെടുത്തത്. ഒളിവില്‍ കഴിയുന്ന ഇയാള്‍ എറണാകുളത്തെ ഒരു അഭിഭാഷകന്‍ മുഖേന ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. പോലിസ് രണ്ടു തവണ മാട്ടൂലിലെ ഇയാളുടെ വീട്ടില്‍ പോയി അന്വേഷിച്ചുവെങ്കിലും കണ്ടെത്താനായില്ല. മൊബൈല്‍ ഫോണ്‍ വീട്ടില്‍ ഉപേക്ഷിച്ച നിലയിലാണ്. എ.ടി.എം കാര്‍ഡുപയോഗിച്ച് രണ്ടു തവണ പണം പിന്‍വലിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ബദറുദ്ദീന്റെ ഉറ്റബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളും സ്ഥാപനങ്ങളും പോലിസ് നിരീക്ഷണത്തിലാണ്. പഴയങ്ങാടി, പയ്യന്നൂര്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. പയ്യന്നൂര്‍ എസ്. ഐ ധനഞ്ജയദാസിനാണ് കേസ്സന്വേഷണ ചുമതല. വിദ്യാര്‍ഥിയെ ഇയാള്‍ പലതവണ പ്രകൃതിവിരുദ്ധപീഡനത്തിനിരയാക്കിയെന്നാണ് സൂചന. ഒടുവില്‍ കുട്ടി വിവരം രക്ഷിതാക്കളോട് പറയുകയും രക്ഷിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലിസ് കേസെടുക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: kerala, Molestation, Police, Case, Student, Muslim-League, Payyannur, State, Kannur, police take pocso case against stu activist