» » » » » » » » » » » ജയില്‍ ചാടിയത് ഭയംകൊണ്ട് ; വിളിച്ചത് കാമുകനെ; മതില്‍ കടന്നത് കമ്പിയില്‍ സാരി ചുറ്റി; തടവുചാടിയ യുവതികളുടെ മൊഴി കേട്ട് അമ്പരന്ന് പോലീസ്

തിരുവനന്തപുരം: (www.kvartha.com 28.06.2019) അടുത്തെങ്ങും മോചനം ഉണ്ടാവില്ലെന്ന ഭയമാണ് തങ്ങളെ ജയില്‍ ചാടാന്‍ പ്രേരിപ്പിച്ചതെന്ന് അട്ടകുളങ്ങര ജയിലില്‍ നിന്നും തടവുചാടിയ ശില്‍പയും സന്ധ്യയും. സഹതടവുകാരിയുടെ സഹായവും ജയില്‍ ചാട്ടത്തിന് ലഭിച്ചുവെന്നും ഇരുവരും പോലീസിന് മൊഴി നല്‍കി.

കമ്പിയില്‍ സാരി ചുറ്റി അതിസാഹസികമായാണ് മതില്‍ ചാടികടന്നതെന്നും തടവുകാര്‍ കുറ്റസമ്മതം നടത്തി. ഓട്ടോ ഡ്രൈവറുടെ ഫോണില്‍ നിന്ന് കാമുകനെ വിളിച്ചതാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായത്.

Police Nab Two Women Who Jumped Attakulangara Prison, Thiruvananthapuram, News, Trending, Prisoners, Jail, Women, Police, Arrested, Kerala

അട്ടകുളങ്ങര വനിതാ ജയിലില്‍ നിന്ന് മൂന്നുദിവസം മുമ്പാണ് വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ(26)യും പാങ്ങോട് കല്ലറ കഞ്ഞിനട തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പ(23)യും ജയില്‍ചാടിയത്.

മോഷണത്തിനും വഞ്ചനക്കേസുകളിലും പ്രതികളായി വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ ജൂണ്‍ ഏഴിനും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പ പതിനേഴിനുമാണ് ജയിലിലെത്തിയത്.

ചെയ്ത കുറ്റകൃത്യത്തിന് ആറ് വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞത് ഇരുവര്‍ക്കും ഭയം ഉണ്ടാക്കി. അടുത്തെങ്ങും ജയിലില്‍ നിന്ന് പുറത്ത് വരില്ലെന്ന് ഉറപ്പായതോടെ ജയില്‍ ചാടാന്‍ ഇരുവരും തീരുമാനിച്ചു. ജയില്‍ ചാട്ടം ആസൂത്രിതം ആണെന്നാണ് ഇരുവരും പോലീന് നല്‍കിയ മൊഴി. ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തയ്യല്‍ ക്ലാസിന് പോകുമായിരുന്ന ഇരുവരും പരിസരം നിരീക്ഷിച്ച് മനസിലാക്കി.

ജയിലിന് സമീപത്തെ ബയോഗ്യാസ് കുഴിക്ക് സമീപം ചാരിവെച്ചിരുന്ന ഇരുമ്പ് കമ്പിയില്‍ സാരി കെട്ടിയാണ് മതിലിന് മുകളിലേക്ക് വലിഞ്ഞ് കയറിയതെന്നും ഇരുവരും പോലീസിനോട് സമ്മതിച്ചു.

ഇരുവരേയും ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതാപചന്ദ്രന്‍ നായര്‍ ജയിലെത്തിച്ച് തെളിവെടുത്തു. തടവുകാര്‍ വര്‍ക്കലയിലേക്കുളള യാത്രക്കിടയില്‍ കാപ്പില്‍ നിന്ന് ഒരു ഓട്ടോയില്‍ കയറി.

ഓട്ടോ ഡ്രൈവറായ ബാഹുലേയനോട് വീട്ടിലേക്ക് വിളിക്കാന്‍ മൊബൈല്‍ ഫോണ്‍ ആവശ്യപ്പെട്ടു. ഓട്ടോ ഡ്രൈവറുടെ ഫോണിലൂടെ തടവുകാരില്‍ ഒരാള്‍ കാമുകനെ ബന്ധപ്പെട്ടത് നിര്‍ണ്ണായ വഴിത്തിരിവായി.

യാത്രികരുടെ സംസാരത്തിലും ,പെരുമാറ്റത്തിലും സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു. വര്‍ക്കലയില്‍ നിന്ന് കൊല്ലം പാരിപളളിയിലേക്ക് പോയ ശില്‍പ്പയും സന്ധ്യയും സ്‌ക്കൂട്ടര്‍ മോഷ്ടിച്ചു.

നമ്പര്‍ പ്ലേറ്റില്‍ കൃത്രിമത്വം നടത്തി പാലോട് ഭാഗത്ത് എത്തി. ഇരുവരും പാലോട് അടപ്പ് പാറയിലെ കോളനിയിലെത്തിയതായി റൂറല്‍ എസ്പി ബി അശോകന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലോട് എസ്ഐ തടവുകാരെ നാട്ടുകാരുടെ സഹായത്തോടെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. തടവുകാരെ റിമാന്‍ഡ് ചെയ്ത ശേഷം കൂടുതല്‍ സുരക്ഷയുളള മറ്റൊരു ജയിലേക്ക് മാറ്റാന്‍ സാധ്യതയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Police Nab Two Women Who Jumped Attakulangara Prison, Thiruvananthapuram, News, Trending, Prisoners, Jail, Women, Police, Arrested, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal