Follow KVARTHA on Google news Follow Us!
ad

ബാങ്ക് തട്ടിപ്പുകേസ് പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി നാലാം തവണയും തള്ളി

ബാങ്ക് തട്ടിപ്പുകേസ് പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി നാലാം News, New Delhi, National, Nirav modi, Bail, Rejected
ന്യൂഡല്‍ഹി:(www.kvartha.com 12/06/2019) ബാങ്ക് തട്ടിപ്പുകേസ് പ്രതിയായ വജ്രവ്യാപാരി നീരവ് മോദിയുടെ ജാമ്യാപേക്ഷ ലണ്ടനിലെ കോടതി നാലാം തവണയും തള്ളി. നേരത്തെയും നീരവ് മോദിക്ക് ലണ്ടനിലെ കോടതികള്‍ ജാമ്യം നിഷേധിച്ചിരുന്നു. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുമെന്നും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചിട്ടുള്ളത്.

News, New Delhi, National, Nirav modi, Bail, Rejected,PNB scam: Nirav Modi's bail plea rejected again by London court

14,000 കോടി രൂപയുടെ പഞ്ചാബ് നാഷണല്‍ ബാങ്ക് (പിഎന്‍ബി) തട്ടിപ്പുകേസിലാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ആവശ്യം ഉന്നയിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 19ന് ലണ്ടനില്‍ നിന്നാണ് നീരവ് മോദിയെ സ്‌കോട്‌ലാന്‍ഡ് യാര്‍ഡ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. തുടര്‍ന്ന് സൗത്ത് വെസ്റ്റ് ലണ്ടനിലെ ജയിലില്‍ അടക്കുകയായിരുന്നു. നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും പിഎന്‍ബി തട്ടിപ്പുകേസ് പുറത്തുവരുന്നതിന് തൊട്ടുമുമ്പ് കഴിഞ്ഞവര്‍ഷം ജനുവരിയിലാണ് രാജ്യംവിട്ടത്.

ഇരുവരെയും ഇന്ത്യയ്ക്ക് കൈമാറുകയാണെങ്കില്‍ ഏത് ജയിലില്‍ പാര്‍പ്പിക്കുമെന്ന് ബ്രിട്ടനിലെ കോടതി നേരത്തെ ഇന്ത്യയോട് ആരാഞ്ഞിരുന്നു. ആര്‍തര്‍ റോഡ് ജയിലിലെ ബാരക്ക് നമ്പര്‍ 12ലാവും നീരവിനെ പാര്‍പ്പിക്കുകയെന്നാണ് കോടതിയെ ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Nirav modi, Bail, Rejected,PNB scam: Nirav Modi's bail plea rejected again by London court