» » » » » » കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു

തിരുവനന്തപുരം: (www.kvartha.com 13.06.2019) പ്രശസ്ത എഴുത്തുകാരനും കവിയും ഗാനരചയിതാവുമായ പഴവിള രമേശന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.

സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 2019ല്‍ ലഭിച്ചിട്ടുണ്ട്. കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയില്‍ എന്‍എ വേലായുധന്‍, കെ ഭാനുക്കുട്ടിയമ്മയുടെയും മകനായി ജനിച്ചു. കെ ബാലകൃഷ്ണന്റെ 'കൗമുദി' ആഴ്ചപ്പതിപ്പില്‍ സഹപത്രാധിപരായിരുന്നു. അബുദാബി ശക്തി അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്, പി. കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ് എന്നീ പുരസ്‌കാരങ്ങള്‍ അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്.


ഞാറ്റടി, ആശംസകളോടെ, മാളൂട്ടി, അങ്കിള്‍ ബണ്‍, വസുധ തുടങ്ങിയ നിരവധി മലയാള ചലച്ചിത്രങ്ങള്‍ക്ക് ഗാന രചന നിര്‍വഹിച്ചു. പഴവിള രമേശന്റെ കവിതകള്‍, മഴയുടെ ജാലകം, ഞാനെന്റെ കാടുകളിലേക്ക് എന്നീ കവിതാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. ഓര്‍മയുടെ വര്‍ത്തമാനം, മായാത്ത വരകള്‍, നേര്‍വര എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Pazhavila Rameshan passes away, Thiruvananthapuram, News, Kerala, Death, Obituary

About Kvartha Omega

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal