Follow KVARTHA on Google news Follow Us!
ad

ഡോക്ടറുടെ നിര്‍ദേശമില്ലാതെ പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കുക; ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്

പാരസെറ്റാമോള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്നവരാണ് പലരും. വരാന്‍ പോകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും നോക്കാതെKochi, News, Kerala, Health, Lifestyle & Fashion, Tablet, Doctor
കൊച്ചി: (www.kvartha.com 18.06.2019) പാരസെറ്റാമോള്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്നവരാണ് പലരും. വരാന്‍ പോകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും നോക്കാതെ വാങ്ങിവെയ്ക്കുകയും കഴിക്കുകയും ചെയ്യുന്നു.

ഇത്തരത്തിലുള്ള പാരസെറ്റാമോള്‍ ഉപയോഗം കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിപ്പ് നല്‍കുന്നു. പരാസെറ്റാമോള്‍ അനാവശ്യമായി കഴിച്ചാല്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതൊക്കെയാണ്..

Kochi, News, Kerala, Health, Lifestyle & Fashion, Tablet, Doctor, Paracetamol side effects

കരളിന് ദോഷകരമായി ബാധിച്ചേക്കാം- മൂന്ന് ഗ്രാമിലേറെ പരാസെറ്റാമോള്‍ ശരീരത്തിലെത്തിയാല്‍ കരളിന്റെ പ്രവര്‍നത്തെ അത് ബാധിക്കുന്നു. പരാസെറ്റാമോള്‍ ഗുളികകളുടെ കവറില്‍ തന്നെ അവ കരളിനു ദോഷകരമാണെന്ന് അടയാളപ്പെടുത്തിട്ടുണ്ട്. ഡോക്ടറുടെ നിര്‍ദേശപ്രകാരം അതും നിര്‍ദേശിച്ച ഡോസില്‍ മാത്രം പാരസെറ്റമോള്‍ കഴിക്കുക.

ദഹനകുറവിനും വയറുവീര്‍ക്കുന്നതിനും കാരണമായേക്കാം- പാരസെറ്റാമോളിന്റെ അളവ് കൂടുന്നത് ദഹനകുറവിനും വയറുവീര്‍ക്കുന്നതിനുംകാരണമായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ഉടന്‍ ഡോക്ടറെ കാണുക.

ചുവന്നു തുടുത്ത പാടുകളുണ്ടോയേക്കാം- പാരസെറ്റാമോളിന്റെ അമിത ഉപയോഗം ശരീരത്തില്‍ ചുവന്ന് തുടുത്ത പാടുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണമായേക്കാം.

ക്ഷീണാവസ്ഥ, മറവി, അസ്വസ്ഥത- മറവി, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങള്‍ പാരസെറ്റാമോളിന്റെ അനാവശ്യ ഉപയോഗം കാരണം കണ്ടെക്കാം. കരള്‍ അമിതാധ്വാനം ചെയ്യേണ്ടി വരുന്നതുകൊണ്ട് ക്ഷീണാവസ്ഥയും ഉണ്ടായേക്കാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Health, Lifestyle & Fashion, Tablet, Doctor, Paracetamol side effects