Follow KVARTHA on Google news Follow Us!
ad

ദേശീയ ഗാനമേതെന്ന് ആശയക്കുഴപ്പം; ജനഗണമന ഇടയ്ക്ക് വെച്ച് നിര്‍ത്തി വന്ദേമാതരം ചൊല്ലി; സംഭവം വിവാദത്തിലേക്ക്

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റ് യോഗത്തിനിടെ ദേശീയഗാനമായി വന്ദേമാതരം News, Politics, Allegation, BJP, Controversy, Social Network, Budget, National,
ഇന്‍ഡോര്‍: (www.kvartha.com 13.06.2019) മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ബജറ്റ് യോഗത്തിനിടെ ദേശീയഗാനമായി വന്ദേമാതരം പാടിയത് വിവാദത്തിലേക്ക്. ദേശീയഗാനമേതെന്ന ആശയക്കുഴപ്പത്തെ തുടര്‍ന്ന് ആലപിച്ചു കൊണ്ടിരുന്ന 'ജനഗണമന' ഇടയ്ക്ക് നിര്‍ത്തുകയും 'വന്ദേമാതരം' ആലപിക്കുകയും ചെയ്തതാണ് വിവാദത്തിന് വഴിവെച്ചത്. ബുധനാഴ്ചയാണ് സംഭവം.

കോര്‍പ്പറേഷന്‍ പ്രതിനിധികളും മറ്റുള്ളവരും ചേര്‍ന്നാണ് ദേശീയഗാനം ആലപിക്കാനാരംഭിച്ചത്. ആലാപനം തുടരുന്നതിനിടെ ചില പ്രതിനിധികള്‍ ഇടപെട്ട് വന്ദേമാതരമാണ് ദേശീയഗാനമെന്ന് അഭിപ്രായപ്പെടുകയും തുടര്‍ന്ന് വന്ദേമാതരം ആലപിക്കുകയും ചെയ്തു. സംഭവത്തില്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഭരണകക്ഷിയായ ബിജെപിക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. ദേശീയഗാനത്തെ അപമാനിച്ചുവെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

National anthem recital stopped midway at Indore Municipal Corporation meet: Here's why, News, Politics, Allegation, BJP, Controversy, Social Network, Budget, National

സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ച സംഭവത്തിന്റെ വീഡിയോയില്‍ എംഎല്‍എ കൂടിയായ മേയര്‍ നളിനി ഗൗഡയേയും കാണാം. ഇക്കാര്യം മനഃപൂര്‍വം സംഭവിച്ചതല്ലെന്നും ആരുടേയോ നാവിനുണ്ടായ പിഴവാണെന്നും സംഭവത്തെ അനാവശ്യമായി വിവാദമാക്കുന്നതാണെന്നും മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധ്യക്ഷന്‍ അജയ് സിങ് നരൂക പറഞ്ഞു.

ബജറ്റ് സമ്മേളനം ആരംഭിക്കുമ്പോള്‍ ദേശീയ ഗീതവും അവസാനിക്കുമ്പോള്‍ ദേശീയ ഗാനവും ആലപിക്കുന്നതാണ് ഐഎംസിയുടെ നിലവിലെ രീതിയെന്ന് അജയ് സിങ് നരൂക കൂട്ടിച്ചേര്‍ത്തു. ദേശീയഗാനാലാപനത്തെ തടസപ്പെടുത്തുകയോ ആലപിക്കുന്നതിനിടെ നിര്‍ത്തുകയോ ചെയ്യുന്നത് ഇന്ത്യന്‍ നിയമമനുസരിച്ച് കുറ്റകരമാണ്. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National anthem recital stopped midway at Indore Municipal Corporation meet: Here's why, News, Politics, Allegation, BJP, Controversy, Social Network, Budget, National.