Follow KVARTHA on Google news Follow Us!
ad

തുടര്‍ച്ചയായി 16 ദിവസങ്ങള്‍; സൂര്യന്റെ മുഖത്ത് ഒരു പൊട്ടോ പാടോ ഇല്ല, ആശങ്കയില്‍ നാസ ഗവേഷകര്‍

സൂര്യന്റെ മുഖത്ത് പാടുകളൊന്നുമില്ലാതെ തുടര്‍ച്ചയായി 16 ദിവങ്ങളായി. ഇക്കാരണത്താല്‍ ആശങ്കയിലാണ് New Delhi, News, National, Technology, Researchers
ന്യൂഡല്‍ഹി: (www.kvartha.com 12.06.2019) സൂര്യന്റെ മുഖത്ത് പാടുകളൊന്നുമില്ലാതെ തുടര്‍ച്ചയായി 16 ദിവങ്ങളായി. ഇക്കാരണത്താല്‍ ആശങ്കയിലാണ് നാസ. നാസ ഗവേഷകരുടെ പ്രധാന ആശങ്ക ഇതാണ് മുഖത്ത് ഒരു പൊട്ടോ പാടോ ഇല്ലാത്ത ഈ കാലത്തില്‍ സൂര്യനില്‍ നിന്ന് കാന്തിക തരംഗങ്ങള്‍ ഉണ്ടാകാമെന്നും ഈ കാന്തിക തരംഗങ്ങള്‍ സാറ്റലൈറ്റുകളേയും ബാധിച്ചേക്കാം എന്നതുമാണ്. സോളാര്‍ മിനിമം എന്ന പ്രതിഭാസമാണിതെന്നാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്.

സോളാര്‍ മിനിമം എന്ന പ്രതിഭാസം ഓരോ 11 വര്‍ഷത്തിലും സംഭവിക്കുന്നതാണ്. ഈ പ്രതിഭാസം ഭൂമിയിലെ ജീവന് നേരിട്ട് ഭീഷണിയാകില്ല എന്നാണ് കരുതുന്നത്. എന്നാല്‍ സോളാര്‍ മിനിമം കാലത്ത് സൂര്യനില്‍ നിന്നും വരുന്ന മാഗ്നെറ്റിക് തരംഗങ്ങള്‍ ഭൂമിക്ക് പുറത്തെ സാറ്റലൈറ്റുകളേയും ബഹിരാകാശ സഞ്ചാരികളെയും ബാധിച്ചേക്കാം. ഈ പ്രതിഭാസം അവസാനിച്ചാല്‍ സൂര്യന്റെ പ്രതലം വീണ്ടും തീക്ഷ്ണമായ തിളച്ചുമറിയലുകളായും സണ്‍സ്‌പോട്ടുകളായും നിറയുന്നു.

NASA images show sun without spots, New Delhi, News, National, Technology, Researchers

സോളാര്‍ മിനിമം എന്ന പ്രതിഭാസത്തിന്റെ നേര്‍ എതിരായി സംഭവിക്കുന്ന മറ്റൊരു പ്രതിഭാസമാണ് സോളാര്‍ മാക്‌സിമം. ജൂപ്പിറ്റര്‍ ഗ്രഹത്തോളം വലിപ്പമുള്ള സണ്‍ സ്‌പോട്ടുകള്‍ ആ കാലത്ത് സൂര്യനില്‍ കണ്ടെത്താറുമുണ്ട്. സോളാര്‍ മിനിമം പ്രതിഭാസം ഭൂമിയുടെ കാലാവസ്ഥയെ ബാധിക്കുന്നു. ചിലപ്പോള്‍ ഈ പ്രതിഭാസം വര്‍ഷങ്ങളോളം നീണ്ടു നില്‍ക്കാറുമുണ്ട്.

NASA images show sun without spots, New Delhi, News, National, Technology, Researchers

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: NASA images show sun without spots, New Delhi, News, National, Technology, Researchers