Follow KVARTHA on Google news Follow Us!
ad

ബിനോയ് കോടിയേരിയെ പൂട്ടാന്‍ മുംബൈ പോലിസ് കണ്ണൂരിലെത്തി

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായി News, Thalassery, Kannur, Kerala, CPM, Police,
തലശ്ശേരി: (www.kvartha.com 19/06/2019) സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായി ബിഹാര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയെ കുറിച്ചന്വേഷിക്കാന്‍ മുംബൈ പോലീസ് സംഘം കണ്ണൂരിലെത്തി. ബിനോയിക്ക് എതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്നത് തലശ്ശേരിയിലെ തിരുവങ്ങാട്ടുള്ള വിലാസമാണ്. ഈ വിലാസം തേടിയാണ് മുംബൈ പോലീസ് സംഘം കണ്ണൂരിലെത്തിയിരിക്കുന്നത്.

 News, Thalassery, Kannur, Kerala, CPM, Police, Mubai Police bring at Kannur to taking Binoy Kodiyeri into custody


മുംബൈ ഓഷിവാര പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘമാണ് കണ്ണൂരിലെത്തിയിരിക്കുന്നത്. ഇവര്‍ എസ്പി ഓഫിസുമായി ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ നീക്കുന്നത്. ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കുമെന്നാണ് സൂചന. ഇതിനായി കണ്ണൂര്‍ പയ്യാമ്പലം ഗസ്റ്റ് ഹൗസില്‍വച്ചു അതീവ രഹസ്യമായി ചോദ്യം ചെയ്യും. ബിഹാര്‍ സ്വദേശിനി പരാതിയോടൊപ്പം നല്‍കിയ ഫോട്ടോഗ്രാഫുകള്‍, ഫോണ്‍ കോള്‍ ലിസ്റ്റ്, മറ്റ് ഡിജിറ്റല്‍ തെളിവുകള്‍ എന്നിവ സഹിതമാണ് മുംബൈയില്‍ നിന്നുള്ള അന്വേഷണ സംഘം തലശ്ശേരിയിലെത്തിയത്. ഈ തെളിവുകള്‍ ഒത്തുനോക്കി പരാതി സത്യമാണെന്നു കണ്ടാല്‍ കസ്റ്റഡിയിലെടുത്ത് ബിനോയിയെ മുംബെയിലേക്കു കൊണ്ടുപോകും.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ചാണ് ദുബൈയിലെ ഡാന്‍സ് ബാര്‍ ജീവനക്കാരിയും ബിഹാര്‍ സ്വദേശിനിയുമായ 34കാരി ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. കേസന്വേഷണത്തിന്റെ ഭാഗമായി മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാവശ്യപ്പെട്ട് നേരത്തേ ബിനോയ് കോടിയേരിക്ക് മുംബൈ പോലീസ് നോട്ടീസയച്ചിരുന്നു. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളെടുക്കാനൊരുങ്ങുകയാണ് മുംബൈ പോലീസ് ഇപ്പോള്‍. അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും പോലീസ് പരിശോധിക്കും.

യുവതിക്കെതിരെ ബിനോയ് നല്‍കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐജി തുടര്‍നടപടി എടുത്തിട്ടില്ല. മുംബൈയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thalassery, Kannur, Kerala, CPM, Police, Mubai Police bring at Kannur to taking Binoy Kodiyeri into custody