Follow KVARTHA on Google news Follow Us!
ad

സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ മകന്റെ ബാഗില്‍ കഞ്ചാവ്; അമ്മയുടെ ഇടപെടലിലൂടെ ഇടനിലക്കാരന്‍ പിടിയില്‍; സൗദിയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ പ്രതിയില്‍ നിന്നും കണ്ടെടുത്തത് രണ്ടേകാല്‍ കിലോ കഞ്ചാവും, ആഢംബര ബൈക്കും

സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ മകന്റെ ബാഗില്‍ കഞ്ചാവ് കണ്ട് അമ്മ ആദ്യം ഞെട്ടിയെങ്കിലും Aluva, News, Local-News, Crime, Criminal Case, school, Student, Police, Arrested, Kerala,
ആലുവ: (www.kvartha.com 21.06.2019) സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ മകന്റെ ബാഗില്‍ കഞ്ചാവ് കണ്ട് അമ്മ ആദ്യം ഞെട്ടിയെങ്കിലും സമയോചിതമായ ഇടപെടലിലൂടെ കുടുക്കിയത് ഇടനിലക്കാരനെ. കുട്ടമശ്ശേരി കുമ്പശേരി വീട്ടില്‍ ആസാദിനെയാണ് വീട്ടമ്മയുടെ ഇടപെടലിലൂടെ പോലീസിന് കുടുക്കാനായത്. ആലുവ സ്‌കൂള്‍ കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ കഞ്ചാവ് വില്‍പ്പന. സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ മകന്റെ ബാഗില്‍ കഞ്ചാവ് കണ്ട അമ്മ വിവരം എക്‌സൈസിന്റെ കീഴിലെ വിമുക്തി മിഷനില്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കിയതോടെ ആസാദിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വന്നു. എക്‌സൈസ് തേടി നടന്നിരുന്ന പ്രതിയായിരുന്നു ആസാദ്. തുടര്‍ന്ന് എക്‌സൈസ് സീക്രട്ട് ഗ്രൂപ്പ് നടത്തിയ അന്വേഷണത്തില്‍ പ്രതി കുടുങ്ങുകയും ചെയ്തു.

Mother found ganja in sons bag, Aluva, News, Local-News, Crime, Criminal Case, School, Student, Police, Arrested, Kerala

സൗദി അറേബ്യയിലുള്ള ജോലി ഉപേക്ഷിച്ചാണ് ഇയാള്‍ കഞ്ചാവ് വില്‍പ്പന നടത്തിയിരുന്നത്. ഇയാളുടെ കൈയ്യില്‍ നിന്നു രണ്ടേകാല്‍ കിലോ കഞ്ചാവും വില്‍പ്പന നടത്താന്‍ ഉപയോഗിച്ചിരുന്ന ആഢംബര ബൈക്കും കണ്ടെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Mother found ganja in sons bag, Aluva, News, Local-News, Crime, Criminal Case, School, Student, Police, Arrested, Kerala.