Follow KVARTHA on Google news Follow Us!
ad

മാസപ്പിറവി ദൃശ്യമായി; സൗദി അറേബ്യയിലും യുഎഇയിലും ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍

ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. സൗദിയില്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. സൗദിയില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചെറിയ പെരുന്നാള്‍ World, News, Religion, Muslim, Festival, Eid, Ramadan, Country, Many countries officially declare first day of Eid Al Fitr.
റിയാദ്: (www.kvartha.com 03.06.2019) ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി. സൗദി അറേബ്യയിലും യുഎഇയിലും ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. സൗദിയില്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് ചെറിയ പെരുന്നാള്‍ ദിനമായിരിക്കുമെന്ന് സൗദി സുപ്രീം ജുഡിഷ്യറി കൗണ്‍സില്‍ പ്രഖ്യാപിച്ചത്. സൗദിയില്‍ ചൊവ്വാഴ്ച പെരുന്നാള്‍ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇയിലും ഔദ്യോഗിക പ്രഖ്യാപനം വന്നത്.

തിങ്കളാഴ്ച റമദാന്‍ 29 പൂര്‍ത്തിയായതിന് പിന്നാലെ അറബ് രാജ്യങ്ങളില്‍ വിവിധ മാസപ്പിറവി നിരീക്ഷണ സമിതികള്‍ യോഗം ചേര്‍ന്നിരുന്നു. ഹോത്ത ബനീ തമീം, തുമൈര്‍, അല്‍ബുഖൈരിയ തുടങ്ങിയ സ്ഥലങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ സമിതി അംഗങ്ങള്‍ നേരത്തെ തമ്പടിച്ചിരുന്നു.

ചൊവ്വാഴ്ച പെരുന്നാള്‍ ദിനമായിരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വിശ്വാസികള്‍ പെരുന്നാള്‍ ആഘോഷത്തിനുള്ള ഒരുക്കള്‍ നടത്തുകയാണ്. വിപുലമായ പരിപാടികളാണ് ഈദുമായി ബന്ധപ്പെട്ട് ഗള്‍ഫ് നാടുകളിലാകെ ഒരുക്കിയിട്ടുള്ളത്.

ഇറാഖില്‍ ചൊവ്വാഴ്ച പെരുന്നാളായിരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യപിച്ചിരുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, മലേഷ്യ, ഇന്തോനേഷ്യ, ജപ്പാന്‍, തായിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങി രാജ്യങ്ങളില്‍ ബുധനാഴ്ചയാണ് ചെറിയ പെരുന്നാള്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: World, News, Religion, Muslim, Festival, Eid, Ramadan, Country, Many countries officially declare first day of Eid Al Fitr.
< !- START disable copy paste -->