Follow KVARTHA on Google news Follow Us!
ad

മേലുദ്യോഗസ്ഥനുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് കാണാതായ സി ഐ നവാസ് എ ടി എം കൗണ്ടറില്‍; പിന്‍വലിച്ചിരിക്കുന്നത് 10,000 രൂപ, ദൃശ്യങ്ങള്‍ ലഭിച്ചു

കാണാതായ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ വി.എസ് നവാസിന് വേണ്ടിKochi, News, Probe, Trending, Missing, Phone call, Complaint, ATM, Kerala,
കൊച്ചി: (www.kvartha.com 14.06.2019) കാണാതായ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ ഇന്‍സ്പക്ടര്‍ വി.എസ് നവാസിന് വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കെ വ്യാഴാഴ്ച രാവിലെ തേവര എടിഎമ്മിലെത്തി നവാസ് പണമെടുക്കുന്നതിന്റെ സി.സി.ടിവി ദൃശ്യം പുറത്ത്. പുലര്‍ച്ചെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്നാണ് നവാസ് തേവര എടിഎമ്മിലെത്തിയത്.

ടീഷര്‍ട്ടും പാന്റ്‌സുമാണ് ധരിച്ചിരിക്കുന്നത്. എടിഎമ്മില്‍ അദ്ദേഹം രണ്ടര മിനിറ്റ് നേരം ചെലവിട്ടു. 10,000 രൂപ ഇവിടെ നിന്ന് പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്. നവാസും അസി. കമ്മിഷണറും തമ്മിലുണ്ടായ തര്‍ക്കത്തിന്റെ കാരണവും അന്വേഷിക്കുന്നുണ്ട്.

 Kochi police launch search operation as circle inspector goes incommunicado, Kochi, News, Probe, Trending, Missing, Phone call, Complaint, ATM, Kerala

മേലുദ്യോഗസ്ഥനുമായി വയര്‍ലെസ് സെറ്റിലൂടെയുണ്ടായ കലഹത്തിന് ശേഷമാണ് പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാതാവുന്നത്. ഇതുസംബന്ധിച്ച് ഭാര്യ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. ഡിസിപി ജി.പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കമ്മിഷണര്‍ വിജയ് സാഖറെ ചുമതലപ്പെടുത്തി.

ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ലെന്ന് ആരോപിച്ച് സിഐ നവാസിനോട് കയര്‍ത്ത അസിസ്റ്റന്റ് കമ്മിഷണറോട് അതേ നാണയത്തില്‍ തിരിച്ചടിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള കലഹം വഷളായത്. രൂക്ഷമായ വാക്കേറ്റത്തിനൊടുവില്‍ ഇരുവരും പിന്തിരിഞ്ഞെങ്കിലും അല്‍പനേരത്തിന് ശേഷം വീണ്ടുമെത്തിയ സിഐ എസിയുമായി വീണ്ടും കൊമ്പുകോര്‍ത്തു.

സിറ്റി പോലീസില്‍ ആ സമയം ഉണര്‍ന്നിരുന്നവരല്ലാം ഇരുവരും തമ്മിലുള്ള വാഗ് വാദത്തിന് സാക്ഷികളായി. എല്ലാം ശാന്തമായെന്നു കരുതിയപ്പോഴാണ് നവാസിനെ കാണാനില്ലെന്ന ഭാര്യയുടെ പരാതി എത്തിയതും പോലീസ് അന്വേഷണം തുടങ്ങിയതും.

പുലര്‍ച്ചെ തന്നെ സ്റ്റേഷനിലെത്തിയ സിഐ ഔദ്യോഗിക മൊബൈല്‍ ഫോണിന്റെ സിംകാര്‍ഡ് സ്റ്റേഷനില്‍ ഏല്‍പിച്ച്, ഒരു യാത്ര പോകുന്നുവെന്നു ഭാര്യക്ക് സന്ദേശം അയച്ചശേഷമാണ് പോയിരിക്കുന്നത്. നഗരത്തില്‍ തന്നെയുള്ള ഒരു എടിഎമ്മില്‍ നിന്ന് പതിനായിരം രൂപ പിന്‍വലിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

രാവിലെ ഒന്‍പതുമണിയോടെ കായംകുളം ബസ് സ്റ്റാന്‍ഡില്‍ വച്ച് കണ്ടുമുട്ടിയ പോലീസുകാരനോട് കോടതി ഡ്യൂട്ടിക്ക് പോകുന്നു എന്നാണ് സിഐ നവാസ് പ്രതികരിച്ചത്. സ്വന്തം മൊബൈല്‍ ഫോണ്‍ കൈവശമുണ്ടെന്ന് കരുതുന്നുണ്ടെങ്കിലും ഓഫുചെയ്ത നിലയിലാണ്.

സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ എസ്ടി സുരേഷ് കുമാര്‍, തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ സ്റ്റുവര്‍ട്ട് കീലര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സിഐക്കായി തിരച്ചില്‍ നടക്കുന്നത്. പോലീസില്‍ മികച്ച പ്രതിഛായയുള്ള സിഐ നവാസ് പക്ഷെ മുന്‍പും ഔദ്യോഗിക വിഷയങ്ങളില്‍ വൈകാരികമായി പ്രതികരിച്ചിട്ടുണ്ടെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi police launch search operation as circle inspector goes incommunicado, Kochi, News, Probe, Trending, Missing, Phone call, Complaint, ATM, Kerala.