Follow KVARTHA on Google news Follow Us!
ad

വളരുന്തോറും പിളരുന്ന കേരളാ കോണ്‍ഗ്രസ്; ഇനി ശക്തി തെളിയിക്കാനുള്ള നെട്ടോട്ടം, അട്ടിമറി നീക്കങ്ങളോട് മുഖം തിരിച്ച് മുതിര്‍ന്ന നേതാക്കള്‍, അഞ്ചില്‍ 3 എംഎല്‍എമാരുടെ പിന്തുണ പിജെ ജോസഫിനൊപ്പം, കെ എം മാണിയുടെ ആത്മാവുറങ്ങുന്ന പ്രസ്ഥാനത്തിന്റെ നേതൃത്വം ജോസ് കെ മാണിക്ക് ലഭിക്കുമോ?

കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതി അംഗങ്ങളുടെ വിമത യോഗത്തില്‍ ജോസ് Kerala, News, Kerala Congress (m), Jose K Mani, P.J.Joseph, K.M.Mani, Kottayam, MLA, kerala congress mani group slit, jose k mani becomes chairman of rebel group
കോട്ടയം: (www.kvartha.com 17.06.2019) കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതി അംഗങ്ങളുടെ വിമത യോഗത്തില്‍ ജോസ് കെ.മാണിയെ കേരള കോണ്‍ഗ്രസ് ചെയര്‍മാനായി തിരഞ്ഞെടുത്തതോടെ ഇനി ശക്തി തെളിയിക്കാനുള്ള നെട്ടോട്ടമാവും കാണാന്‍ കഴിയുക. 437 അംഗ സംസ്ഥാനസമിതിയില്‍ 325 പേര്‍ ഒപ്പമുണ്ടെന്ന് ജോസ് കെ മാണി പക്ഷം അവകാശപ്പെടുന്നുണ്ട്. ആകെ അഞ്ചില്‍ എംഎല്‍എമാരില്‍ 3 എംഎല്‍എമാരും പിജെ ജോസഫിനൊപ്പമാണ്. ജോസ് കെ മാണി പക്ഷത്ത് രണ്ടുപേരാണുള്ളത്. കെ എം മാണിയുടെ ആത്മാവുറങ്ങുന്ന പ്രസ്ഥാനത്തിന്റെ നേതൃത്വം ജോസ് കെ മാണിക്ക് ലഭിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.



കേരള കോണ്‍ഗ്രസിലെ സമവായശ്രമങ്ങള്‍ അട്ടിമറിച്ചത് ജോസ് കെ മാണിയാണെന്നും അട്ടിമറി നീക്കങ്ങളോട് സഹകരിക്കില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. പി ജെ ജോസഫുമായി ചര്‍ച്ച നടത്താന്‍ തന്നെ നിയോഗിച്ചെന്നും അതിന് ശേഷം ജോസ് കെ മാണി ചര്‍ച്ച വേണ്ടെന്ന നിലപാടെടുത്തുവെന്നും സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം വെളിപ്പെടുത്തി. പാര്‍ട്ടി പിളര്‍ത്താനുള്ള ഒരുശ്രമത്തിനും കൂട്ടുനില്‍ക്കില്ലെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസും പ്രഖ്യാപിച്ചു.

സി എഫ് തോമസിനെ ചെയര്‍മാനാക്കി തര്‍ക്കം പരിഹാരിക്കാനുള്ള നിര്‍ദേശം പി ജെ ജോസഫ് മുന്നോട്ട് വെച്ചിരുന്നു. ഇതിനുശേഷം ജോയ് എബ്രഹാമിനെ ജോസഫുമായി ചര്‍ച്ചയ്ക്കയച്ചു. തിരിച്ചെത്തിയപ്പോള്‍ ഇനി ചര്‍ച്ചയേ വേണ്ടെന്നായിരുന്നു ജോസ് കെ മാണിയുടെ നിലപാടെന്ന് ജോയ് എബ്രഹാം വെളിപ്പെടുത്തി. പാര്‍ട്ടിയില്‍ യോജിപ്പിനുവേണ്ടി നിലകൊള്ളുന്നവര്‍ക്കൊപ്പം താന്‍ നിലകൊള്ളുമെന്ന് ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസ് പറഞ്ഞു.

സി എഫ് തോമസും ജോയ് എബ്രഹാമും തോമസ് ഉണ്ണിയാടനും ഉള്‍പ്പെടെ 28 അംഗ ഹൈപവര്‍ കമ്മിറ്റിയിലെ 15 പേര്‍ ജോസഫിനൊപ്പമാണ് നിലവിലുള്ളത്. പാര്‍ട്ടിയിലെ പരമോന്നതസമിതി സംസ്ഥാനകമ്മിറ്റിയായതിനാല്‍ അതിന്റെ തീരുമാനങ്ങള്‍ക്ക് മേല്‍ക്കൈയുണ്ട്. ജോസ് കെ.മാണി വിളിച്ച യോഗത്തിന് നിയമസാധുതയുണ്ടോ എന്നതിന്റെ അടിസ്ഥാനത്തിലാകും പുതിയ ചെയര്‍മാന്റേയും പാര്‍ട്ടിയുടേയും ഭാവി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Kerala Congress (m), Jose K Mani, P.J.Joseph, K.M.Mani, Kottayam, MLA, kerala congress mani group slit, jose k mani becomes chairman of rebel group