Follow KVARTHA on Google news Follow Us!
ad

ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകന്‍ പി എന്‍ പണിക്കറുടെ ഓര്‍മ പുതുക്കി ഒരു വായനാദിനം കൂടി; വായനയുടെ പ്രാധാന്യം വിളിച്ചോതി നാടെങ്ങും ആഘോഷം, പുതിയ കാലത്ത് ഏറ്റെടുക്കേണ്ടത് വരും തലമുറയെ വായനയുടെ സംസ്‌കാരത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുവാനുമുള്ള സാമൂഹിക ഉത്തരവാദിത്വം

മലയാളിയുടെ വായനാ സംസ്‌കാരത്തില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച മനുഷ്യന്‍, പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി എന്‍ പണിക്കറുടെ ഓര്‍മദിനമായ ജൂണ്‍ 19ന് കേരളത്തില്‍Kochi, News, Kerala, Reading-Day
കൊച്ചി: (www.kvartha.com 19.06.2019) മലയാളിയുടെ വായനാ സംസ്‌കാരത്തില്‍ വിപ്ലവകരമായ മാറ്റം സൃഷ്ടിച്ച മനുഷ്യന്‍, പുതുവായില്‍ നാരായണപ്പണിക്കര്‍ എന്ന പി എന്‍ പണിക്കറുടെ ഓര്‍മദിനമായ ജൂണ്‍ 19ന് കേരളത്തില്‍ വായനാദിനമായി ആചരിക്കുകയാണ്. വിവിധ സ്‌കൂളുകളിലും കോളജുകളിലും വായനാദിനത്തിനോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. വായനാദിനത്തിന്റെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്ന പരിപാടികള്‍ ഗ്രന്ഥശാലകളുടെയും വായനാശാലകളുടെയും ആഭിമുഖ്യത്തില്‍ നടന്നു.

Kochi, News, Kerala, Reading-Day, June 19; Reading day

ഗ്രന്ഥശാല പ്രസ്ഥാനങ്ങളും വായനശാലകളും പടുത്തുയര്‍ത്തി കേരളത്തില്‍ അങ്ങോളമിങ്ങോളം പുതിയ സംസ്‌കാരത്തിന്റെ വിളനിലമാക്കുവാന്‍ പ്രോമിത്യൂസിനെപ്പോലെ അറിവിന്റെ തീ കൊണ്ടു ചെന്ന വ്യക്തിത്വമാണ് പി എന്‍ പണിക്കര്‍. പുസ്തകങ്ങളിലൂടെ സാംസ്‌കാരിക നവോത്ഥാനം സാധ്യമാക്കിയ മഹാ മനുഷ്യനായാണ് അദ്ദേഹം അറിയപ്പെടുന്നത്.

പി എന്‍ പണിക്കര്‍ വളര്‍ത്തിയ ഗ്രന്ഥശാലാ സംഘത്തില്‍ നിന്നു പോലും അര്‍ഹിച്ച ബഹുമതി അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. അച്യുതമേനോന്‍ കാന്‍ഫെഡില്‍ അദ്ദേഹത്തിന് ഒരു കസേര നല്‍കിയെങ്കിലും അര്‍ഹിക്കുന്ന ആദരവോ അംഗീകാരമോ പിന്നീട് അദ്ദേഹത്തെ തേടിയെത്തിയില്ല. അതൊന്നും ചോദിച്ചു മേടിക്കുന്ന പതിവുകാരനുമായിരുന്നില്ല അദ്ദേഹം. അദ്ദേഹത്തിന്റെ ചരമവാര്‍ഷിക ദിനമായ ജൂണ്‍ 19 വായനദിനമായി ആചരിക്കുന്നു. അതുമാത്രമാണ് അദ്ദേഹത്തിനു നാം നല്‍കിയ അംഗീകാരം.

നീതിയുക്തമായ സാംസ്‌കാരിക മുന്നേറ്റത്തിലൂടെ പി എന്‍ പണിക്കര്‍ക്ക് നമുക്ക് അംഗീകാരം നല്‍കാം. മനസ്സ് മരവിച്ചതാണെന്നും വായന മരിച്ചിട്ടില്ലെന്നും പുതിയ കാലത്ത് നമ്മള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു. തിരക്കുപിടിച്ച ജീവിതത്തില്‍ വായനയ്ക്ക് വേണ്ടിയും ഇത്തിരി സമയം കണ്ടെത്തണം. കൂടാതെ വരും തലമുറയെ വായനയുടെ സംസ്‌കാരത്തിലേക്ക് കൈ പിടിച്ചുയര്‍ത്തുവാനുമുള്ള സാമൂഹിക ഉത്തരവാദിത്വം നമ്മളില്‍ ഓരോരുത്തരിലും നിക്ഷിപ്തമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kochi, News, Kerala, Reading-Day, June 19; Reading day