Follow KVARTHA on Google news Follow Us!
ad

ഇന്ത്യയുമായുള്ള ബന്ധം വളരെ മോശം; എന്തു ചര്‍ച്ചയ്ക്കും തയ്യാര്‍; അയല്‍രാജ്യങ്ങളുമായി സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ എറ്റവും മോശമായ അവസ്ഥയിലാണെന്നുംNews, Politics, Pakistan, Prime Minister, Narendra Modi, Conference, Trending, World,
ബിഷ്‌കെക്ക്: (www.kvartha.com 14.06.2019) ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ഇപ്പോള്‍ എറ്റവും മോശമായ അവസ്ഥയിലാണെന്നും, ഇത് പരിഹരിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ മികച്ച തെരഞ്ഞെടുപ്പ് വിജയം ഉപയോഗിക്കുമെന്ന് താന്‍ കരുതുന്നുവെന്നും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.

രണ്ട് ആണവശക്തികള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും കശ്മീര്‍ പ്രശ്നമുള്‍പ്പെടെയുള്ള പ്രശ്‌നങ്ങളില്‍ മോഡി പരിഹാരം കാണണമെന്നും ഇമ്രാന്‍ പറഞ്ഞു. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പുട്‌നിക്കുമായി നടത്തിയ അഭിമുഖത്തിലാണ് ഇമ്രാന്‍ ഖാന്‍ ഇക്കാര്യം പറഞ്ഞത്.

Imran Khan Says India-Pak Ties at 'Lowest Point', Hopes Modi Will Use Mandate to Resolve Differences, News, Politics, Pakistan, Prime Minister, Narendra Modi, Conference, Trending, World

കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌ക്കെക്കില്‍ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ രണ്ട് ദിവസം നീണ്ട സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയതാണ് മോഡിയും ഇമ്രാനും. വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് എസ് സി ഒ ഉച്ചകോടി ആരംഭിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ സമാധാനം നിലനിര്‍ത്താന്‍ അന്താരാഷ്ട്ര മധ്യസ്ഥതയില്‍ എന്ത് തരം ചര്‍ച്ചകള്‍ക്കും പാകിസ്ഥാന്‍ തയാറാണെന്നും മറ്റ് അയല്‍രാജ്യങ്ങളുമായും സമാധാനം മാത്രമാണ് ആഗ്രഹിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനുമായി നടന്ന 'മൂന്ന് ചെറിയ യുദ്ധങ്ങള്‍' ഇരു രാജ്യങ്ങളെയും തകര്‍ത്തുവെന്നും, പാകിസ്ഥാനിലും ഇന്ത്യയിലും ഇപ്പോള്‍ ദാരിദ്ര്യമാണ് പ്രധാന പ്രശ്‌നമെന്നും ഇമ്രാന്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ ആയുധങ്ങള്‍ വാങ്ങാന്‍ പണം ചെലവഴിക്കാന്‍ പാകിസ്താന്‍ താല്‍പര്യപ്പെടുന്നില്ല. പകരം ദാരിദ്ര്യത്തെ നേരിടാന്‍ ആ പണം ഉപയോഗിക്കാനാണ് പാകിസ്താന് താല്‍പര്യം.

അതിനാല്‍ തന്നെ രണ്ട് ആണവശക്തികളുള്ള ഒരു മേഖലയില്‍ സമാധാനമാണ് വേണ്ടത് എന്നും ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. ഈ സമ്മേളനത്തിലൂടെ ഇന്ത്യയുമായി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അവസരം ലഭിച്ചതിലും ഇമ്രാന്‍ നന്ദി അറിയിച്ചു.

എന്നാല്‍, തീവ്രവാദത്തെ ഇല്ലാതാക്കാന്‍ പാകിസ്ഥാന്റെ ഭാഗത്ത് നിന്നും കാര്യമായ ശ്രമം ഉണ്ടാതിരിക്കുന്നിടത്തോളം കാലം, ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യയ്ക്ക് യാതൊരു താല്‍പ്പര്യവും ഇല്ലെന്നാണ് പ്രധാനമന്ത്രി മോഡി പറഞ്ഞത്. സമ്മേളനത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് മോഡി ഇക്കാര്യം അറിയിച്ചത്.

ചൈനീസ് പ്രസിഡന്റിനെ കൂടാതെ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍, അഫ്ഗാനിസ്താന്‍ പ്രസിഡന്റ് അഷ്റഫ് ഘനി തുടങ്ങിയവരുമായും പാകിസ്ഥാനില്‍ നിന്നും ഉണ്ടാകുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ചും ചര്‍ച്ച ചെയ്തു.

അതേസമയം ഉച്ചകോടിയോട് അനുബന്ധിച്ച് മോഡിയും ഇമ്രാന്‍ ഖാനുമായി ഉഭയകക്ഷി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Imran Khan Says India-Pak Ties at 'Lowest Point', Hopes Modi Will Use Mandate to Resolve Differences, News, Politics, Pakistan, Prime Minister, Narendra Modi, Conference, Trending, World.