Follow KVARTHA on Google news Follow Us!
ad

ധോണിയുടെ ഗ്ലൗസിന് പിന്നാലെ ക്രിസ് ഗെയ്‌ലിന്റെ ബാറ്റിനും പണി കൊടുത്ത് ഐസിസി; വിവാദത്തിന് പിന്നില്‍ ബാറ്റില്‍ ഉപയോഗിക്കുന്ന ലോഗോ

ഇന്ത്യന്‍ താരം എം.എസ് ധോണിയുടെ ഗ്ലൗസ് വിവാദം അവസാനിച്ചതോടെ World, News, Sports, Cricket, London, World Cup, Dhoni, ICC, Chris gayle, ICC says no to Chris gayle's bat in World cup
ലണ്ടന്‍: (www.kvartha.com 11.06.2019) ഇന്ത്യന്‍ താരം എം.എസ് ധോണിയുടെ ഗ്ലൗസ് വിവാദം അവസാനിച്ചതോടെ അടുത്തതായി ഐസിസി പണി കൊടുത്തിരിക്കുന്നത് ക്രിസ് ഗെയ്‌ലിനാണ്. ഗെയ്‌ലിന്റെ ബാറ്റില്‍ ഉപയോഗിക്കുന്ന ലോഗോയാണ് ഐസിസി നിയമങ്ങള്‍ക്ക് എതിരായത്. യൂണിവേഴ്‌സ് ബോസ് എന്ന് ബാറ്റില്‍ എഴുതിയിരിക്കുന്നത് ചട്ടലംഘനമാണെന്ന് ഐസിസി വ്യക്തമാക്കി. ഇത് ബാറ്റില്‍ നിലനിര്‍ത്താന്‍ അനുവദിക്കണമെന്ന് ഗെയ്ല്‍ ആവശ്യപ്പെട്ടെങ്കിലും ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടി കാട്ടി ആവശ്യം ഐസിസി തള്ളി.


നേരത്തെ സൈനിക ചിഹ്നമുള്ള ഗ്ലൗസുമായി ധോണി ഇറങ്ങിയത് വിവാദമായിരുന്നു. രാഷ്ട്രീയ സന്ദേശങ്ങള്‍ ലോകകപ്പ് വേദിയില്‍ പ്രദര്‍ശിപ്പിക്കരുതെന്ന ചട്ടം ഐസിസി ചൂണ്ടിക്കാണിച്ചതോടെ സൈനിക ചിഹ്നമില്ലാത്ത സാധാരണ ഗ്ലൗ അണിഞ്ഞാണ് ധോണി വിക്കറ്റിന് പിന്നിലെത്തിയത്. ഇതിന് പിന്നാലെയാണ് ഐസിസി നിയമം വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനും വിനയായത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Sports, Cricket, London, World Cup, Dhoni, ICC, Chris gayle, ICC says no to Chris gayle's bat in World cup