Follow KVARTHA on Google news Follow Us!
ad

ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍; നടപടിയെടുത്തത് അഴിമതി-ലൈംഗികാരോപണങ്ങള്‍ നേരിടുന്നവര്‍ക്കെതിരെ, ധനമന്ത്രിയായി ചുമതലയേറ്റ ശേഷം നിര്‍മലാ സീതാരാമന്റെ ആദ്യ തീരുമാനം

ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത National, News, Central Government, Minister, Finance, Corruption, New Delhi, Vigilance, Cabinet, Nirmala seetharaman, Retirement, Finance ministry orders 12 senior govt officers to retire over allegations
ദില്ലി: (www.kvartha.com 11.06.2019) ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നിര്‍ദേശിച്ച് കേന്ദ്രധനമന്ത്രാലയം. ഒരു ചീഫ് കമ്മീഷണറും പ്രിന്‍സിപ്പല്‍ കമ്മീഷണര്‍മാരും കമ്മീഷണറുമടക്കം ആദായനികുതി വകുപ്പിലെ 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോടാണ് നിര്‍ബന്ധിത വിരമിക്കല്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. ധനമന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള നിര്‍മലാ സീതാരാമന്റെ ആദ്യ തീരുമാനമാണിതെന്നാണ് സൂചന.

National, News, Central Government, Minister, Finance, Corruption, New Delhi, Vigilance, Cabinet, Nirmala seetharaman, Retirement, Finance ministry orders 12 senior govt officers to retire over allegations

കാബിനറ്റ് സെക്രട്ടേറിയറ്റും സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും നേരത്തെ, പല വകുപ്പുകളുടെയും വിജിലന്‍സ് മേധാവികള്‍ക്ക് നിര്‍ബന്ധിത വിരമിക്കല്‍ നല്‍കേണ്ട ട്രാക്ക് റെക്കോഡുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദായനികുതി വകുപ്പിലെ 12 ഉദ്യോഗസ്ഥരോട് പുറത്തുപോകാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അഴിമതി, അനധികൃത സ്വത്ത് സമ്പാദനം, ലൈംഗിക പീഡനാരോപണം ഉള്‍പ്പടെ നേരിടുന്ന ഉദ്യോഗസ്ഥരാണ് കേന്ദ്രധനമന്ത്രാലയത്തിന്റെ നടപടിക്ക് വിധേയരായിട്ടുള്ളത്.

ആദായനികുതി വകുപ്പ് ജോയന്റ് കമ്മീഷണര്‍ അശോക് അഗര്‍വാള്‍, അപ്പീല്‍ കമ്മീഷണര്‍ എസ് കെ ശ്രീവാസ്തവ, ഹൊമി രാജ്‌വംശ്, ബി ബി രാജേന്ദ്ര പ്രസാദ്, അജോയ് കുമാര്‍ സിംഗ്, അലോക് കുമാര്‍ മിത്ര, ചന്ദര്‍ സൈനി ഭാരതി, അന്ദാസൂ രവീന്ദര്‍, വിവേക് ബത്ര, ശ്വേതാഭ് സുമന്‍, രാം കുമാര്‍ ഭാര്‍ഗവ എന്നിവരാണ് നിര്‍ബന്ധിത വിരമിക്കല്‍ നടപടി നേരിടുന്നത്. സെന്‍ട്രല്‍ സിവില്‍ സര്‍വീസസ് പെന്‍ഷന്‍ റൂള്‍ (1972) പ്രകാരമാണ് ഇവരോട് നിര്‍ബന്ധിത വിരമിക്കല്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, News, Central Government, Minister, Finance, Corruption, New Delhi, Vigilance, Cabinet, Nirmala seetharaman, Retirement, Finance ministry orders 12 senior govt officers to retire over allegations