Follow KVARTHA on Google news Follow Us!
ad

ഇതാണോ ധനവകുപ്പിന്റെ മുണ്ട് മുറുക്കല്‍ നയം?; പുതിയ വാഹനങ്ങള്‍ വാങ്ങുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ധനവകുപ്പ് വാങ്ങിയത് 12 എസി ജീപ്പുകള്‍, ചെലവഴിച്ചത് 96 ലക്ഷം

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പുതിയ വാഹനങ്ങള്‍ക്കായി Kerala, News, Assembly, Thomas Issac, Finance, Thiruvananthapuram, Vehicles, Finance department spent about 96 lakhs to purchase new vehicles
തിരുവനന്തപുരം: (www.kvartha.com 12.06.2019) കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ പുതിയ വാഹനങ്ങള്‍ക്കായി തുക ചെലവഴിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ ധനവകുപ്പ് തന്നെ ഉത്തരവ് കാറ്റില്‍ പറത്തി. ധനകാര്യപരിശോധന വിഭാഗം 12 പുതിയ എസി ബാലേറോ വാഹനങ്ങള്‍ വാങ്ങിയതായി നിയമസഭയില്‍ ധനമന്ത്രി നല്‍കിയ ഉത്തരത്തില്‍ വ്യക്തമാക്കി. വാഹനങ്ങള്‍ വാങ്ങാന്‍ ആകെ 96 ലക്ഷം രൂപ ചെലവഴിച്ചതായും മന്ത്രി അറിയിച്ചു.

Kerala, News, Assembly, Thomas Issac, Finance, Thiruvananthapuram, Vehicles, Finance department spent about 96 lakhs to purchase new vehicles

സാമ്പത്തിക പ്രതിസന്ധി മൂലം ചെലവ് ചുരുക്കണമെന്നാണ് ധനവകുപ്പിന്റെ നിര്‍ദ്ദേശം. വകുപ്പ് മേധാവികള്‍ക്ക് പുതിയ വാഹനം വാങ്ങാമെങ്കിലും വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഇതിന് പകരമായി അപേക്ഷ ക്ഷണിച്ച് മൂന്ന് മുതല്‍ അഞ്ച് വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം എടുക്കണമെന്നായിരുന്നു കര്‍ശന നിര്‍ദ്ദേശം.

എന്നാല്‍ ധനകാര്യ പരിശോധനാ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് നിലവിലുള്ള വാഹനത്തില്‍ സ്ഥല പരിമിതി ഉള്ളതാണ് പുതിയ വാഹനം വാങ്ങാനുള്ള ഒരു കാരണമായി പറയുന്നത്. ഇത് കൂടാതെ 12 ജില്ലകളിലെ വാഹനങ്ങളില്‍ എസി ഇല്ലായിരുന്നു. മഴക്കാലത്ത് ഇത് സുരക്ഷാ ഭീഷണിയാണെന്നും മറുപടിയിലുണ്ട്. പഴയ വാഹനങ്ങള്‍ ദേശീയ സമ്പാദ്യ പദ്ധതി വിഭാഗത്തിന് കൈമാറുമെന്നും മറുപടിയില്‍ വിശദീകരിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Assembly, Thomas Issac, Finance, Thiruvananthapuram, Vehicles, Finance department spent about 96 lakhs to purchase new vehicles