Follow KVARTHA on Google news Follow Us!
ad

പ്രവാസി മലയാളി ജീവനൊടുക്കിയ സംഭവം: പ്രവര്‍ത്തനാനുമതി നിഷേധിച്ചത് കെട്ടിടനിര്‍മാണത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലാണെന്ന് ആന്തൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍

സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെ തുടര്‍ന്ന്News, Kannur, Kerala, CPM, Investigation, Chief minister, Police
കണ്ണൂര്‍:(www.kvartha.com 19/06/2019) സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവം വിവാദമായതിനെ തുടര്‍ന്ന് സംഭവത്തില്‍ വിശദീകരണവുമായി ചെയര്‍പേഴ്‌സനും സിപിഎം കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദന്റെ ഭാര്യയുമായ പി കെ ശ്യാമള. നഗരസഭയ്‌ക്കെതിരെ ആത്മഹത്യചെയ്ത സാജന്റെ ഭാര്യയും കുടുംബാംഗങ്ങളും ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ചെയര്‍പേഴ്‌സണ്‍ പികെ ശ്യാമള തളിപ്പറമ്പില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

News, Kannur, Kerala, CPM, Investigation, Chief minister, Police,Expatriate suicide case: Explanation by Municipal chairperson

കോടികള്‍ ചെലവഴിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ ഓഡിറ്റോറിയത്തിന് പ്രവര്‍ത്തനാനുമതി വൈകിപ്പിച്ചതിനെ തുടര്‍ന്നാണ് കണ്ണൂര്‍ കൊറ്റാളി സ്വദേശി സാജന്‍ പാറയില്‍ ജീവനൊടുക്കിയത്. എന്നാല്‍ ഇയാള്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്റര്‍ നിയമവിരുദ്ധമായതിനാലാണ് അനുമതി നല്‍കാത്തതെന്നാണ് പി കെ ശ്യാമളയുടെ വിശദീകരണം.

ആന്തൂര്‍ നഗരസഭാ ഭരണസമിതിക്കോ ജീവനക്കാര്‍ക്കോ ആത്മഹത്യ ചെയ്ത സാജനോട് വിരോധം ഉണ്ടായിരുന്നില്ല. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ച് വരികയായിരുന്നെന്നും പി കെ ശ്യാമള വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ഹൈവേയുടെ അരികില്‍ നടത്തിയ നിര്‍മാണം അനധികൃതമാണെന്നായിരുന്നു കണ്‍വെന്‍ഷന്‍ സെന്ററിനെതിരെ ഉയര്‍ന്ന പരാതി. ഈക്കാര്യങ്ങള്‍ പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിച്ചിരുന്നു. ഇതു വേണ്ട സമയത്ത് ചെയ്യാന്‍ തയ്യാറായില്ല. ഇത്തരം പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് അനുമതി വൈകാന്‍ ഇടയാക്കിയതെന്നും പി കെ ശ്യാമള വ്യക്തമാക്കി.

ഏറെക്കാലം നൈജീരിയയില്‍ ജോലി ചെയ്ത സാജന്‍ ബക്കളത്താണ് കണ്‍വെന്‍ഷന്‍ സെന്റര്‍ നിര്‍മിച്ചിരുന്നത്. ഉറച്ച സിപിഎം അനുഭാവിയായ സാജന്‍ കൊറ്റാളിയിലെ അറിയപ്പെടുന്ന പ്രവര്‍ത്തകനും സിപിഎം കുടുംബത്തില്‍പ്പെട്ടയാളുമാണ്.

ആന്തൂര്‍ നഗരസഭാ ഭരണം പൂര്‍ണമായും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ളതാണ്. സാജന്‍ അപേക്ഷ നല്‍കിയിട്ട് നാല് മാസത്തോളമായിട്ടും അനുമതി നല്‍കാത്തതാണ് ആത്മഹത്യയിലെത്തിച്ചതെന്നാണ് സാജന്റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. നഗരസഭാ അധ്യക്ഷ പി കെ ശ്യാമളയോട് പലതവണ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ മറ്റു നേതാക്കളോട് ഇക്കാര്യത്തില്‍ പരാതിപ്പെട്ടതിലുള്ള വ്യക്തിവൈരാഗ്യം തീര്‍ക്കുകയായിരുന്നുവെന്നും സാജന്‍ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

ഈ പശ്ചാത്തലത്തില്‍ വിവാദമായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി പി കെ ശ്യാമള രംഗത്തെത്തിയത്. എന്നാല്‍ പ്രവാസി മലയാളി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ഈക്കാര്യത്തില്‍ പോലിസ് അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kannur, Kerala, CPM, Investigation, Chief minister, Police,Expatriate suicide case: Explanation by Municipal chairperson