Follow KVARTHA on Google news Follow Us!
ad

പൂവന്‍കോഴി കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതിന് നിയമ സാധുത; ഓരോ വര്‍ഷവും കൊന്നൊടുക്കുന്നത് 45 ദശലക്ഷം കുഞ്ഞുങ്ങളെ

പൂവന്‍ക്കോഴി കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതിന് ജര്‍മ്മനിയില്‍ World, News, Court, Justice, Germany, Farmers, Estimated 45 million unwanted male chicken annually killed
ബെര്‍ലിന്‍: (www.kvartha.com 14.06.2019) പൂവന്‍കോഴി കുഞ്ഞുങ്ങളെ കൂട്ടത്തോടെ കൊല്ലുന്നതിന് ജര്‍മ്മനിയില്‍ താല്‍കാലിക നിയമ സാധുത നല്‍കി. കോഴി വളര്‍ത്തലിനേയും മുട്ട ഉല്‍പാദക വ്യവസായത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് പുതിയ തീരുമാനം. ജര്‍മനിയിലെ ഫെഡറല്‍ അഡ്മിനിസ്‌ട്രേറ്റീവ് കോടതിയുടേതാണ് ഉത്തരവ്.

World, News, Court, Justice, Germany, Farmers, Estimated 45 million unwanted male chicken annually killed

കോഴി വളര്‍ത്തലിനും മുട്ട ഉല്‍പാദനത്തിനും ആവശ്യമില്ലാത്ത ആണ്‍ കോഴി കുഞ്ഞുങ്ങളെ കൊന്നൊടുക്കാറാണ് പതിവ്. ഓരോ വര്‍ഷവും ഇത്തരത്തില്‍ 45 ദശലക്ഷം കോഴിക്കുഞ്ഞുങ്ങളെ വരെ കൊന്നൊടുക്കാറുണ്ട്. ഇവയെ സംരക്ഷിക്കാന്‍ കഴിയുന്ന തരത്തില്‍ മറ്റൊരു സംവിധാനം ലഭിക്കുന്നത് വരെ പുതിയ നിയമം പ്രാബല്യത്തിലുണ്ടാവും.

ലോക വ്യാപകമായി ഇത്തരത്തില്‍ കര്‍ഷകര്‍ കോഴിക്കുഞ്ഞുങ്ങളെ കൊന്നൊടുക്കാറുണ്ട്. 2013ലാണ് ജര്‍മനിയില്‍ കീഴ്‌കോടതി ഇത് വിലക്കിയത്. ഇതിനെതിരെ രണ്ട് കര്‍ഷകര്‍ നല്‍കിയ ഹര്‍ജിയിലാണ് പുതിയ വിധി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, Court, Justice, Germany, Farmers, Estimated 45 million unwanted male chicken annually killed