Follow KVARTHA on Google news Follow Us!
ad

അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ മഅ്ദനിയെ പിടികൂടി കര്‍ണാടക പോലീസിലേല്‍പ്പിച്ചത് പോലെ എന്ത് കൊണ്ട് പെണ്ണ് കേസില്‍ കുടുങ്ങിയ ബിനോയ് കോടിയേരിയെ മുംബൈ പോലീസിലേല്‍പ്പിക്കാന്‍ ഇരട്ടച്ചങ്കന്റെ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ; ബിനോയ് കോടിയേരിക്ക് വേണ്ടി അഡ്വ. ആളൂര്‍ ഹാജരാകുമെന്ന വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെ സൈബര്‍ യുദ്ധം മുറുകുന്നു

ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2010ല്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യാനെത്തിയ കര്‍ണാടക പോലീസിന് അറസ്റ്റിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്ത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത് പോലെ എന്ത് കൊണ്ട് പെണ്ണ് കേസില്‍ കുടുങ്ങിയ ബിനോയ് കോKerala, Kannur, News, Kodiyeri Balakrishnan, CPM, Arrest, LDF, Police, Molestation, Mumbai, Trending, Social Network, Difference between Ma'dani and Binoy Kodiyeri; Discussion in social media.
കണ്ണൂര്‍: (www.kvartha.com 21.06.2019) ബംഗളൂരു സ്‌ഫോടനവുമായി ബന്ധപ്പെട്ട് 2010ല്‍ മഅ്ദനിയെ അറസ്റ്റ് ചെയ്യാനെത്തിയ കര്‍ണാടക പോലീസിന് അറസ്റ്റിനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്ത് അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത് പോലെ എന്ത് കൊണ്ട് പെണ്ണ് കേസില്‍ കുടുങ്ങിയ ബിനോയ് കോടിയേരിയെ തേടിയെത്തിയ മുംബൈ പോലീസിന് പിണറായിയുടെ പോലീസ് സഹായം ചെയ്യുന്നില്ലെന്ന ചോദ്യവുമായി സോഷ്യല്‍ മീഡിയ. കഴിഞ്ഞ ദിവസമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ അറസ്റ്റ് ചെയ്യാനായി മുംബൈ ഓഷിവാര പോലീസ് കണ്ണൂരിലെത്തിയത്. എന്നാല്‍ ബിനോയിയെ കണ്ടെത്താനാവാതെ വീട്ടുകാര്‍ക്ക് നോട്ടീസ് നല്‍കി സംഘം തിരിച്ചുപോയി.

ബിനോയ് കോടിയേരിക്ക് ഒളിവില്‍ പോകാനുള്ള ഒത്താശയാണ് സര്‍ക്കാരും പാര്‍ട്ടിയും ചെയ്യുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ അടക്കം ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനിടയിലാണ് പണ്ട് മഅ്ദനിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാന്‍ എത്തിയ ഏഴംഗ സംഘത്തിന് സര്‍വ സന്നാഹങ്ങളുമൊരുക്കിക്കൊടുത്ത വി എസ് സര്‍ക്കാരിന്റെ പ്രവൃത്തിയെയും ഇപ്പോഴത്തെ പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിനെയും വിമര്‍ശിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോര് മുറുകന്നത്.

ബീഹാറി സ്വദേശിനിയായ ബാര്‍ നര്‍ത്തകിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയിലാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് കേസെടുത്തിരിക്കുന്നത്. ബിനോയിയെ തേടി കണ്ണൂരിലെത്തിയ സംഘം തലശേരി തിരുവങ്ങാട്ടുള്ള വീട്ടിലും കോടിയേരിയിലുള്ള തറവാട്ടുവീട്ടിലുമാണ് എത്തിയത്. എന്നാല്‍ ബിനോയി കോടിയേരി അവിടെയില്ലെന്നു ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് മൂന്നുദിവസത്തിനകം മുംബൈ ഓഷിവാര പോലിസ് സ്‌റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് പോലിസ് നോട്ടിസ് നല്‍കി.

ബിനോയിയുടെ ഫോണില്‍ വിളിച്ചുനോക്കിയെങ്കിലും സ്വിച്ച് ഓഫായിരുന്നു. ബിഹാറി യുവതിയുടെ പരാതി എന്തെന്ന് തെളിവുകള്‍ സഹിതം കാണിച്ചു വ്യക്തമാക്കിയതിനുശേഷം വീട്ടില്‍ നോട്ടീസ് നല്‍കിയാണ് പോലിസ് മടങ്ങിയത്. മൂന്നുദിവസത്തിനുള്ളില്‍ ഹാജരായില്ലെങ്കില്‍ ലുക്ക്ഔട്ട് നോട്ടീസ് ഇറക്കുമെന്നും അറസ്റ്റു വാറണ്ടുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പോലീസ് ബിനോയ് കോടിയേരിയുടെ കുടുംബത്തെ ധരിപ്പിച്ചിട്ടുണ്ട്. യുവതിയുമായി ബന്ധമുണ്ടെന്നുള്ളതിന് ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്നും ബിനോയിയുടെ രണ്ട് വീടുകളിലുമെത്തി പോലീസ് സംഘം കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്തി.

വിവാഹ വാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചെന്നുവെന്നാണ് ബിഹാര്‍ സ്വദേശിനിയും ബാര്‍ നര്‍ത്തകിയുമായ യുവതിയുടെ പരാതിയില്‍ പറയുന്നത്. ബന്ധത്തില്‍ എട്ട് വയസുള്ള കുട്ടിയുണ്ടെന്നും 34കാരി പറയുന്നു. അന്ധേരിയിലെ ഒഷിവാര പോലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് യുവതി പരാതി നല്‍കിയത്. കേസന്വേഷണവുമായി ബന്ധപ്പെട്ട് കണ്ണൂരിലെത്തിയ മുംബൈ പോലീസ് സംഘം എസ്പിയുമായി ചര്‍ച്ച ചെയ്ത് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

അതേസമയം, യുവതിക്കെതിരെ ബിനോയ് നല്‍കിയ പരാതിയില്‍ ഇപ്പോഴും കണ്ണൂര്‍ റേഞ്ച് ഐജി തുടര്‍നടപടി എടുത്തിട്ടില്ല. മുംബൈയില്‍ നടന്ന സംഭവങ്ങളില്‍ കേരളത്തില്‍ കേസ് എടുക്കാനാകുമോ എന്ന സംശയം പ്രകടിപ്പിച്ച് നേരത്തെ എസ്പി, ഐജിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേസ് വിവാദമായതോടെ നടപടികള്‍ തുടങ്ങാനാണ് നീക്കം. ബിനോയിക്ക് എതിരായ പരാതിയില്‍ യുവതി നല്‍കിയിരുന്ന കണ്ണൂരിലെ തിരുവങ്ങാട്ടുള്ള വിലാസം തേടിയാണ് മുംബൈ പോലീസ് സംഘം കണ്ണൂരിലെത്തിയിരുന്നത്.

എന്നാല്‍ പരാതിക്കാരിയെ അറിയാമെന്ന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ ബിനോയ് കോടിയേരി ഇത് ബ്ലാക്ക് മെയിലിങ്ങാണെന്ന് വിശദീകരിച്ചു. താന്‍ വിവാഹം കഴിച്ചു എന്ന് കാണിച്ച് യുവതി ജനുവരിയില്‍ നോട്ടീസ് അയച്ചിരുന്നുവെന്നും ഈ നോട്ടീസിനെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ബിനോയ് കോടിയേരി പറഞ്ഞു. പുതിയ പരാതിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിനോയ് വ്യക്തമാക്കി. അഭിഭാഷകരുമായി സംസാരിച്ച ശേഷമായിരിക്കും അടുത്ത നീക്കമെന്നറിയിച്ച ബിനോയ് വിശദീകരണവുമായി ഉടന്‍ മാധ്യമങ്ങളുടെ മുന്നിലെത്തുമെന്നും അറിയിച്ചു.

അറസ്റ്റിനുള്ള സാധ്യത കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുകയാണ് ബിനോയ് കോടിയേരി എന്നാണ് സൂചന. യുവതിക്കൊപ്പം ബിനോയ് നില്‍ക്കുന്ന ചിത്രങ്ങളും ബാങ്ക് സ്‌റ്റേറ്റ്‌മെന്റുകളും പോലീസ് പരിശോധിക്കും. അതേസമയം, വിഷയത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയാണ് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും.

അതിനിടെ കേസ് കൈകാര്യം ചെയ്യാന്‍ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ എത്തുമെന്ന റിപോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ഇതുസംബന്ധിച്ചും ചര്‍ച്ചകള്‍ കൊഴുക്കുന്നുണ്ട്. ഗോവിന്ദച്ചാമി അടക്കം നിരവധി കൊടുംക്രിമിനലുകള്‍ക്ക് വേണ്ടി കോടതിയില്‍ വാദിച്ച അഭിഭാഷകനാണ് അഡ്വ. ആളൂര്‍.


Keywords: Kerala, Kannur, News, Kodiyeri Balakrishnan, CPM, Arrest, LDF, Police, Molestation, Mumbai, Trending, Social Network, Difference between Ma'dani and Binoy Kodiyeri; Discussion in social media.