» » » » » » » » » » » » » കൂട്ടുകാരന്റെ ഭാര്യയുമായി അവിഹിതം; വിവാഹം കഴിക്കാമെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവിനെ വിട്ട് പോരാന്‍ കാമുകിക്ക് മടി; ഒടുവില്‍ യുവതിയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയശേഷം റെയില്‍വേ ട്രാക്കില്‍ തള്ളി; പ്രതി അറസ്റ്റില്‍; കുടുക്കിയത് ഫോണ്‍കോള്‍

ഡെല്‍ഹി: (www.kvartha.com 26.06.2019) കൂട്ടുകാരന്റെ ഭാര്യയുമായി യുവാവിന് അവിഹിതം. എന്നാല്‍ വിവാഹം കഴിക്കാമെന്ന് പറഞ്ഞപ്പോള്‍ ഭര്‍ത്താവിനെ വിട്ട് പോരാന്‍ കാമുകിക്ക് മടി. ഒടുവില്‍ യുവതിയെ സ്വന്തമാക്കാന്‍ സുഹൃത്തിനെ കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയശേഷം റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ചയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

ഡെല്‍ഹിയില്‍ നടന്ന ഈ സംഭവത്തില്‍ ഗുല്‍കേഷ് എന്ന യുവാവിനെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുകാരന്‍ ദല്‍ബീറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസിനെ വഴി തെറ്റിക്കാന്‍ യുവാവ് ആവുന്നതും ശ്രമിച്ചെങ്കിലും ഒടുവില്‍ ഫോണ്‍ സംഭാഷണമാണ് കുടുക്കിയത്.

Delhi Man Kills Friend To Marry His Wife, Arrested, New Delhi, News, Local-News, Murder, Crime, Criminal Case, Police, Arrested, Dead Body, Railway Track, National

30 കാരനായ ദല്‍ബീറിനെ ഇക്കഴിഞ്ഞ ജൂണ്‍ 24ന് ഗുല്‍കേഷ് വിളിച്ചുവരുത്തുകയും സക്കീരയ്ക്ക് സമീപത്തെ റെയില്‍വേട്രാക്കിലേക്ക് കൊണ്ടുപോയി കല്ലുകൊണ്ടിടിച്ച് ബോധം കെടുത്തുകയും ആയിരുന്നു. പിന്നീട് ശരീരം റെയില്‍വേ ട്രാക്കില്‍ കൊണ്ടുചെന്നിട്ടു. ട്രെയിന്‍ കയറി ദല്‍ബീറിന്റെ ശരീരം രണ്ടു കഷ്ണമായി. കൊലയ്ക്ക് ശേഷം ഗുല്‍കേഷ് തന്നെ പോലീസിനെ വിളിച്ചു തന്റെ ഒരു പരിചയക്കാരന്‍ രാമാറോഡിലെ പ്രേംനഗര്‍ ഫതകിന് സമീപത്തെ റെയില്‍വേ ട്രാക്കില്‍ ചതഞ്ഞരഞ്ഞു കിടക്കുന്നതായി പോലീസിനെ അറിയിക്കുകയായിരുന്നു.

പ്രാഥമികാന്വേഷണത്തില്‍ പോലീസിനെ വഴിതെറ്റിക്കാന്‍ തന്നാല്‍ ആകുന്ന വിധമെല്ലാം ഗുല്‍കേഷ് ശ്രമിക്കുകയും ചെയ്തിരുന്നു. ഫോണ്‍വിളിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പ്രതിരോധം എല്ലാം അവസാനിക്കുകയും ഒടുവില്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. അന്വേഷണത്തിനിടയില്‍ ഗുല്‍കേഷിന്റെ മൊബൈല്‍ഫോണിലെ കോള്‍ റെക്കോഡുകള്‍ പോലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ഇതോടെ ഇയാള്‍ കുടുങ്ങുകയും ചെയ്തു. തനിക്ക് ദല്‍ബീറിന്റെ ഭാര്യ പൂജയുമായി രഹസ്യബന്ധം ഉണ്ടായിരുന്നു എന്നും തന്നോട് ഇഷ്ടമുണ്ടെങ്കിലും വിവാഹം കഴിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അവള്‍ അറിയിക്കുകയും ചെയ്തതോടെ ദല്‍ബീറിനെ ഇല്ലാതാക്കിയാല്‍ വിവാഹം നടക്കുമല്ലോ എന്ന് കരുതി കൊല നടത്തുകയായിരുന്നുവെന്നും ഗുല്‍കേഷ് പോലീസിനോട് തുറന്നു സമ്മതിച്ചു. അതേസമയം കേസില്‍ ദല്‍ബീറിന്റെ ഭാര്യ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Delhi Man Kills Friend To Marry His Wife, Arrested, New Delhi, News, Local-News, Murder, Crime, Criminal Case, Police, Arrested, Dead Body, Railway Track, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal