» » » » » » » » » » 'വായു ചുഴലിക്കാറ്റി'നെതിരെ അതീവ ജാഗ്രത പുലര്‍ത്തി ഗുജറാത്ത്; ആഞ്ഞടിക്കുന്നത് മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗത്തില്‍; തീരദേശ ജില്ലകളിലെ സ്‌കൂളുകളും കോളജുകളും അടച്ചു

പോര്‍ബന്ദര്‍/തിരുവനന്തപുരം: (www.kvartha.com 12.06.2019) അതിതീവ്ര ചുഴലിക്കാറ്റായി മാറിയ വായു ചുഴലിക്കാറ്റിനെതിരെ അതീവ ജാഗ്രത പുലര്‍ത്തി ഗുജറാത്ത്. വ്യാഴാഴ്ച പുലര്‍ച്ചെയോടെ വായു ചുഴലിക്കാറ്റ് ആഞ്ഞടിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

മണിക്കൂറില്‍ 135 കിലോമീറ്റര്‍ വരെ വേഗത്തില്‍ ഗുജറാത്തിലെ പോര്‍ബന്ദര്‍ തീരത്തെത്തുമെന്ന കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തിയിരിക്കുന്നത്. തീരദേശ ജില്ലകളിലെ സ്‌കൂളുകളും കോളജുകളും വ്യാഴാഴ്ച വരെ അടച്ചു. പോര്‍ബന്ദര്‍, വരാവല്‍, മഹുവ, ദിയു എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. വെരാവലിന് 340 കിലോമീറ്റര്‍ മാറിയാണ് വായുവിന്റെ നിലവിലെ സ്ഥാനം.

Cyclone Vayu To Hit Gujarat on Thursday, Schools, Colleges Closed: 10 Points, Thiruvananthapuram, Gujarath, Sea, Protection, Warning, Cyclone, National, Trending

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. ഗുജറാത്തിലും ദിയുവിലും കേന്ദ്രസേനയെ വിന്യസിച്ചു. ശക്തമായ കാറ്റില്‍ വീടുകള്‍ തകരുന്നതിനും മേല്‍ക്കൂരകള്‍ പറന്നുപോകുന്നതിനുമുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. വൈദ്യുതി, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ഏകദേശം മൂന്നുലക്ഷം പേരെ ഗുജറാത്ത്, ദിയു പ്രദേശത്തുനിന്ന് അധികൃതര്‍ ഒഴിപ്പിച്ചു. മുന്‍കൂട്ടി തയാറാക്കിയ 700 ഓളം അഭയകേന്ദ്രങ്ങളിലേക്ക് ഇവരെ മാറ്റും. ജൂണ്‍ 15 വരെ മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകുന്നതിനും വിലക്കുണ്ട്. ദ്വാരകസ സോമനാഥ്, സാസന്‍, കച്ച് മേഖലയില്‍ വന്നിരിക്കുന്ന വിനോദസഞ്ചാരികളോട് ഉച്ചയ്ക്കകം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി ആവശ്യപ്പെട്ടു.

അതിനിടെ കേരളതീരത്തും ബുധനാഴ്ച രാത്രി 11.30മണി വരെ ശക്തമായ തിരമാലകള്‍ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നല്‍കി. മഴയുടെ ശക്തി കുറഞ്ഞതിനാല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വ്യാപക മഴയ്ക്കുള്ള മഞ്ഞ അലര്‍ട്ട് നല്‍കി. നിലവില്‍ മുംബൈയില്‍ നിന്ന് 500 കിലോമീറ്ററോളം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം.

അറബിക്കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ വ്യാഴാഴ്ച കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തീരപ്രദേശങ്ങളില്‍ കടലാക്രമണം ശക്തമാകും. തിരമാലകളുടെ ഉയരം 4.3 മീറ്റര്‍ വരെയാകാനിടയുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cyclone Vayu To Hit Gujarat on Thursday, Schools, Colleges Closed: 10 Points, Thiruvananthapuram, Gujarath, Sea, Protection, Warning, Cyclone, National, Trending.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal