» » » » » » » » » » » » 'വായു' ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടില്ല; കാറ്റിന്റെ ദിശ വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുന്നു; കടല്‍ക്ഷോഭവും മഴയും തുടരും, 3 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു, റദ്ദാക്കിയത് 70 ട്രെയിനുകള്‍, സ്‌കൂളുകളും കോളജുകളും അടച്ചിട്ടു

ഗാന്ധിനഗര്‍: (www.kvartha.com 13.06.2019) അറബിക്കലില്‍ രൂപം കൊണ്ട് ഗുജറാത്ത് തീരത്തേക്ക് നീങ്ങിയ വായു ചുഴലിക്കാറ്റിന്റെ സഞ്ചാരപാതയില്‍ നേരിയ മാറ്റം. കനത്ത ഭീഷണി ഉയര്‍ത്തിയ 'വായു' ചുഴലിക്കാറ്റ് ഗുജറാത്തിന് ആശ്വാസമായി ദിശമാറുന്നു. ഗുജറാത്ത് തീരത്ത് 24 മണിക്കൂറിനുള്ളില്‍ എത്തുമെന്ന് കരുതിയ കാറ്റ് തീരം തൊടില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

കാറ്റിന്റെ ദിശ തീരത്തിന് സമീപത്ത് കൂടി വടക്കു പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുന്നതായിട്ടാണ് പുതിയ സൂചനകള്‍. ഒമാന്‍ തീരത്തിന് സമീപത്തേക്കാണ് വായു ഗതി മാറിയിരിക്കുന്നത്. തീരത്തു ആഞ്ഞടിക്കുമെങ്കിലും കരയില്‍ വലിയ നാശനഷ്ടമുണ്ടാക്കാതെ കടന്നുപോകും. അതേസമയം കനത്ത കടല്‍ക്ഷോഭവും മഴയും തുടരും.

Cyclone Vayu LIVE updates: 'Very severe' storm deviates; heavy rain, strong winds still expected, News, Cyclone, Trending, Warning, Protection, Threatened, Railway, Flight, Cancelled, National

ഇതേതുടര്‍ന്ന് പടിഞ്ഞാറന്‍ തീരത്ത് കനത്തജാഗ്രതാ നിര്‍ദേശം തുടരുകയാണ്. ശക്തമായ കാറ്റ് ഭീഷണിയില്‍ മൂന്ന് ലക്ഷം പേരെയാണ് മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ദുരന്ത നിവാരണസേനയുടെ 52 ടീമുകളും സ്ഥലത്തുണ്ട്. തെക്കന്‍ ഗുജറാത്തിലെ പോര്‍ബന്ദറിനും വെരാവലിനും ഇടയില്‍ വ്യാഴാഴ്ച ഉച്ചയോടെ കാറ്റെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമ റെയില്‍വേ 70 ട്രെയിനുകള്‍ ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്.

തീരപ്രദേശങ്ങളിലെ സ്‌കൂളുകളും കോളജുകളും അടച്ചിട്ടിരിക്കുകയാണ്. നാവിക സേനയുടെ ഡൈവിംഗ് ടീമുകളും സ്ഥലത്തുണ്ട്. പോര്‍ബന്ദര്‍, ഡിയു, ഭാവ് നഗര്‍, കേശോദ്, കാണ്ട്ല എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളും അര്‍ധരാത്രി മുതല്‍ 24 മണിക്കൂറിലേക്ക് യാത്ര നിരോധിച്ചിട്ടുണ്ട്. കാലാവസ്ഥാ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സൂറത്ത് എയര്‍പോര്‍ട്ട് വ്യോമഗതാഗതം സംബന്ധിച്ച തീരുമാനം എടുക്കും. മുംബൈയേയും കാറ്റ് ബാധിച്ചിട്ടുണ്ട്.

മുംബൈ വിമാനത്താവളത്തില്‍ 400 വിമാനങ്ങളെയാണ് മോശം കാലാവസ്ഥ ബാധിച്ചത്. വ്യോമഗതാഗതം സംബന്ധിച്ച 194 പുറപ്പെടലുകളും 192 ആഗമനങ്ങളും തടസപ്പെട്ടിട്ടുണ്ട്. രണ്ടു വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടിട്ടുണ്ട്. തീരദേശ സേന, ദുരന്ത നിവാരണസേന, സൈന്യം, നാവിക സേന, വ്യോമസേന, അതിര്‍ത്തി സുരക്ഷാ വിഭാഗത്തിനും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജൂണ്‍ 15 വരെ ഗുജറാത്ത് തീരത്ത് മത്സ്യബന്ധന തൊഴിലാളികള്‍ക്കും കടലില്‍ പോകരുതെന്ന നിര്‍ദേശമുണ്ട്. ദ്വാരക, സോമനാഥ്, സസാന്‍, കച്ച് മേഖലകളില്‍ നിന്നും സുരക്ഷിത താവളങ്ങളിലേക്ക് മാറാന്‍ വിനോദ സഞ്ചാരികള്‍ക്കും നിര്‍ദേശമുണ്ട്. കഴിഞ്ഞ മാസമാണ് ഒഡീഷയില്‍ ഫാനി ചുഴലിക്കാറ്റ് വീശിയടിച്ചത്. ശക്തമായ മുന്‍കരുതലുകള്‍ എടുത്തതിനാല്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായിട്ടില്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cyclone Vayu LIVE updates: 'Very severe' storm deviates; heavy rain, strong winds still expected, News, Cyclone, Trending, Warning, Protection, Threatened, Railway, Flight, Cancelled, National.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal