Follow KVARTHA on Google news Follow Us!
ad

ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ പിതാവിന്റെ കയ്യില്‍ സുരക്ഷിതമായി ഏല്‍പ്പിച്ച് സ്വകാര്യ ബസ്‌കണ്ടക്ടര്‍; നന്ദി അറിയിച്ച് പിതാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ പിതാവിന്റെ കയ്യില്‍ സുരക്ഷിതമായി Thiruvananthapuram, News, Local-News, Facebook, post, Phone call, Kerala,
തിരുവനന്തപുരം: (www.kvartha.com 13.06.2019) ബസ് മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ പിതാവിന്റെ കയ്യില്‍ സുരക്ഷിതമായി ഏല്‍പ്പിച്ച് സ്വകാര്യ ബസ്‌കണ്ടക്ടര്‍. നന്ദി അറിയിച്ച് പിതാവ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്. തിരക്കേറിയ ജീവിതത്തിനിടെ മനസാക്ഷി മരവിച്ചിട്ടില്ലാത്ത വലിയ മനസിന് ഉടമകള്‍ ഇപ്പോഴുമുണ്ടെന്നതിന് തെളിവാണ് ഈ സംഭവമെന്നും പിതാവ് കുറിപ്പില്‍ പറയുന്നു.

ചെങ്ങന്നൂര്‍ ബസില്‍ കയറേണ്ടതിന് പകരം പത്തനംതിട്ട ബസില്‍ കയറിയ ഏഴാംക്ലാസുകാരിക്ക് വഴിതെറ്റിയെന്ന് തിരിച്ചറിഞ്ഞ കണ്ടക്ടര്‍ അവള്‍ക്ക് തുണയാകുകയായിരുന്നു. തുടര്‍ന്ന് സ്വന്തം ഫോണില്‍ നിന്നും മകളെ കൊണ്ട് അച്ഛനെ വിളിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കോഴഞ്ചേരിയില്‍ പിതാവ് എത്തും വരെ കുട്ടിയുമായി ഇലന്തൂര്‍ വെയ്റ്റിങ് ഷെഡ്ഡില്‍ കാത്തിരുന്ന് സുരക്ഷിതമായി പിതാവിനെ ഏല്‍പ്പിക്കുകയുമായിരുന്നു.

Conductor save child; father Facebook post goes viral, Thiruvananthapuram, News, Local-News, Facebook, Post, Phone call, Kerala

കണ്ടക്ടറുടെ നന്മ പുറംലോകത്തെ അറിയിച്ച അച്ഛന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ഇന്നെനിക്ക് മറക്കാനാകാത്ത ദിനം...

പാഴൂര്‍ മോട്ടേഴ്സിനും അതിലെ ജീവനക്കാര്‍ക്കും എന്റെ ഹൃദയത്തില്‍ നിന്നും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകള്‍...

കോഴഞ്ചേരിയില്‍ നിന്നും ചെങ്ങന്നൂര്‍ ബസില്‍ കയറി ആറന്മുളയില്‍ ഇറങ്ങേണ്ട, 7 ല്‍ പഠിക്കുന്ന എന്റെ മകള്‍ ഇന്ന് ബസ് തെറ്റി പത്തനംതിട്ടക്ക് പോയ പാഴൂര്‍ ബസില്‍ കയറുകയും ഇലന്തൂര്‍ എത്തിയപ്പോള്‍ അതിലെ കണ്ടക്ടര്‍ എവിടെ പോകാനാണെന്ന് തിരക്കിയപ്പോള്‍ ആറന്മുളക്കാണെന്ന് മോള്‍ പറഞ്ഞപ്പോള്‍ അതിലെ കണ്ടക്ടര്‍ സന്തോഷ് എന്നയാള്‍ മോളെയും കൊണ്ട് അവിടെ ഇറങ്ങുകയും തന്റെ ഫോണില്‍ നിന്നും മോളെക്കൊണ്ട് എന്നെ വിളിപ്പിച്ച് വിവരം അറിയിക്കുകയും ചെയ്തു.

തുടര്‍ന്ന് കോഴഞ്ചേരിയില്‍ നിന്നും ഞാന്‍ ഇലന്തൂര്‍ എത്തുന്നതു വരെ മകളെയും കൊണ്ട് ഇലന്തൂരെ വെയ്റ്റിംഗ് ഷെഡില്‍ കാത്തിരുന്ന് സുരക്ഷിതമായി മകളെ എന്നെ ഏല്പിച്ചിട്ടാണ് സന്തോഷ് എന്ന ആ നല്ല മനുഷ്യന്‍ യാത്രയായത്....

സാധാരണ ഇത്തരം സാഹചര്യങ്ങളില്‍ സ്റ്റോപ്പില്‍ ഇറക്കുകയോ,, മറ്റാരെയെങ്കിലും പറഞ്ഞ് ഏല്പിച്ച് തങ്ങളുടെ ട്രിപ്പ് തുടരുകയാണ് പതിവ്... എന്നാല്‍ അതില്‍ നിന്നും വ്യത്യസ്ഥമായി ബസ് പറഞ്ഞു വിട്ടിട്ട് എന്റെ മകളേയും കൊണ്ട് എന്നെ കാത്തിരുന്ന ആ പ്രിയ സുഹൃത്തിനോട് അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയില്‍ നല്ല ഒരു നന്ദി വാക്കുപറയുവാന്‍ എനിക്ക് കഴിഞ്ഞില്ല...

പിന്നീട് ഫോണില്‍ വിളിച്ച് നന്ദി പറഞ്ഞപ്പോള്‍ ആ മനുഷ്യന്‍ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട്,,, അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്... പ്രിയ സുഹൃത്തേ നന്ദി,, പ്രിയ സന്തോഷിനും സഹപ്രവര്‍ത്തകര്‍ക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാര്‍ത്ഥനകള്‍.... നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാര്‍ത്ഥിക്കുന്നു...

പാഴൂര്‍ മോട്ടോര്‍സിലെ സന്തോഷിനും സഹപ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട്...
എല്ലാവരും ഇത് ഷെയര്‍ ചെയ്യാന്‍ മറക്കരുത്.. കാരണം കൂടുതല്‍ നന്മകള്‍ ചെയ്യാന്‍ അവര്‍ക്ക് അത് പ്രയോജനമാകട്ടെ,,, നന്ദി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Conductor save child; father Facebook post goes viral, Thiruvananthapuram, News, Local-News, Facebook, Post, Phone call, Kerala.