Follow KVARTHA on Google news Follow Us!
ad

ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അതത് വാര്‍ഡുകളിലെ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും അവധി, വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസവും മദ്യനിരോധനവും

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് വാര്‍ഡുകളിലെ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍, News, Thiruvananthapuram, Kerala, By-election, Holidays, District Collector,
തിരുവനന്തപുരം:(www.kvartha.com 11/06/2019) ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പഞ്ചായത്ത് വാര്‍ഡുകളിലെ വിദ്യാലയങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് ദിവസമായ ജൂണ്‍ 27നും, പോളിംഗ് സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ജൂണ്‍ 26, 27 തീയതികളിലും തിരുവനന്തപുരം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.

News, Thiruvananthapuram, Kerala, By-election, Holidays, District Collector, By election: Holiday in polling day

കുന്നത്തുകാല്‍ പഞ്ചായത്തിലെ (11) കോട്ടുകോണം, അമ്പൂരി പഞ്ചായത്തിലെ (110 ചിറക്കോട്, കാട്ടാക്കട പഞ്ചായത്തിലെ (01) പനയംകോട്, കല്ലറ പഞ്ചായത്തിലെ (03) വെള്ളംകുടി, നാവായിക്കുളം പഞ്ചായത്തിലെ (03) ഇടമണ്‍നില, മാറനല്ലൂര്‍ പഞ്ചായത്തിലെ (01) കുഴിവിള, (03) കണ്ടല വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

വാര്‍ഡ് പരിധിയില്‍ വോട്ടെടുപ്പ് അവസാനിക്കുന്നതു വരെയുള്ള 48 മണിക്കൂറും വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ 28 നും സമ്പൂര്‍ണ മദ്യനിരോധനവും പ്രഖ്യാപിച്ചിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, By-election, Holidays, District Collector, By election: Holiday in polling day