Follow KVARTHA on Google news Follow Us!
ad

നമ്മള്‍ എന്തുകൊണ്ട് തോറ്റു; തിരിച്ചറിവ് തേടി സിപിഎം കണ്ടെത്തിയ പ്രധാനകാരണങ്ങള്‍ ഇതാണ്...

എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശോഭകെടുത്തുന്ന അക്രമരാഷ്ട്രീയം ഇനി തുടരേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ Kannur, Kerala, News, Politics, Election, Trending, LDF, Goverment, CPM, Party report about the cause of failiure in loksabha election.
കണ്ണൂര്‍: (www.kvartha.com 17.06.2019) എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശോഭകെടുത്തുന്ന അക്രമരാഷ്ട്രീയം ഇനി തുടരേണ്ടതില്ലെന്ന് സിപിഎം  സംസ്ഥാന നേതൃത്വത്തിന്റെ കര്‍ശന നിര്‍ദേശം. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഷുക്കൂര്‍, ശുഹൈബ് വധക്കേസുകള്‍ ഉയര്‍ത്തിക്കാട്ടി യുഡിഎഫ് ഉയര്‍ത്തിയ പ്രചരണം ഭൂരിപക്ഷം വോട്ടുകള്‍ നഷ്ടമാക്കി എന്ന് വിലയിരുത്തപ്പെടുന്നു. ഇക്കാര്യം കേന്ദ്രകമ്മിറ്റി നടത്തിയ തെരഞ്ഞെടുപ്പ് അവലോകന ചര്‍ച്ചയില്‍ സ്ഥിരീകരിക്കപ്പെട്ടു. അതുകൊണ്ടുതന്നെ അടിയന്തിരമായി അക്രമരാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പാര്‍ട്ടിയുടെ അടിമുതല്‍ മുടിവരെയുള്ള ഘടകങ്ങള്‍ തയാറാകണമെന്നും  അണികളിലും അനുഭാവികളിലും ഇതിനായി ബോധവല്‍കരണം നടത്തണമെന്നും പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശിച്ചു.

കണ്ണൂരില്‍ മാത്രമല്ല കേരളത്തില്‍ മുഴുവനായും ഇതുതന്നെയാണ് പാര്‍ട്ടി നയം. എന്നാല്‍ അതിന് കണ്ണൂരില്‍ നിന്നു തന്നെ തുടക്കം കുറിക്കണമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ താല്‍പര്യം. പാര്‍ട്ടിയിലെ ഏതൊരു ഘടകങ്ങളിലുമുള്ള പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും, കുറ്റകൃത്യങ്ങള്‍ തൊഴിലാക്കി മാറ്റിയവരോട് യാതൊരു ബന്ധവും പാടില്ല. മദ്യക്കടത്തും പിടിച്ചുപറിയും സ്വയം തൊഴിലാക്കിയവര്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച് ചെയ്യുന്ന കൊലപാതകങ്ങള്‍ വരെ പാര്‍ട്ടിക്ക് ഏറ്റെടുക്കേണ്ട സാഹചര്യമുണ്ട്. ഇതു പൊതുജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടി സ്വീകാര്യതയും മതിപ്പും കുറയക്കാനിടയാക്കുന്നു. ഇത്തരക്കാരോട് പ്രാദേശിക നേതാക്കള്‍ വച്ചു പുലര്‍ത്തുന്ന ബന്ധമാണ് പ്രധാന കാരണം. ഒരുകാരണവശാലും ഇവരെ പാര്‍ട്ടിയുമായി കൂട്ടിയിണക്കാന്‍ ശ്രമിക്കരുതെന്നും നയം കര്‍ശനമായി നടപ്പിലാക്കണമെന്നുമാണ് സംസ്ഥാന കമ്മിറ്റി നിര്‍ദ്ദേശം.

അവരവരുടെ സ്വാധീനകേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ്, ബിജെപി, മുസ്‌ലിം ലീഗ്, എസ്ഡിപിഐ തുടങ്ങിയ പാര്‍ട്ടികള്‍ സിപിഎമ്മിനെ കായികപരമായി അക്രമിച്ചു തകര്‍ക്കാന്‍ ശ്രമിക്കാറുണ്ട്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ഇവര്‍ പാര്‍ട്ടിയെ അനുവദിക്കാറില്ല. എന്നാല്‍ ഇത്തരം പ്രദേശങ്ങളില്‍ ജനകീയ ബന്ധം ശക്തമാക്കി കൊണ്ട് മുന്നോട്ട് പോകാന്‍ കഴിയണം. മറ്റുപാര്‍ട്ടികള്‍ നടത്തുന്ന അക്രമങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ പ്രവര്‍ത്തകര്‍ ശ്രമിക്കണം. ജില്ലയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ കൂടുതല്‍ അനിഷടസംഭവങ്ങളൊഴിവാക്കാനായി പാര്‍ട്ടി ജില്ലാ നേതൃത്വം  നേരിട്ട് ഇടപെടുകയും അവിടെ പോയി സ്ഥിതിഗതികള്‍ വിലയിരുത്തുകയും വേണം. അക്രമത്തിനു തിരിച്ചടിയായി വരമ്പത്ത് കൂലി കൊടുക്കാന്‍  അണികളെ പ്രേരിപ്പിക്കരുത് എന്നും നിര്‍ദേശമുണ്ട്.

പതിവില്ലാത്ത വിധം ഇക്കുറി പാര്‍ട്ടി ഗ്രാമങ്ങളിലുണ്ടായ വോട്ടുചോര്‍ച്ച അതീവഗൗരവകരമാണ്. വേരിളകിപോകുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ബൂത്ത് തലങ്ങളില്‍ കൂടുതല്‍ ശക്തിയാര്‍ജിക്കാന്‍ കഴിയണം. എന്തുകൊണ്ടു വോട്ടുചോര്‍ന്നുവെന്ന പരിശോധന ബൂത്ത് തലങ്ങളില്‍ വച്ചു നടത്തണം. വോട്ടുചോര്‍ച്ചയുടെ കാരണങ്ങള്‍ കണ്ടെത്തി അതു ബൂത്ത് തലത്തില്‍ തന്നെ കര്‍മ പരിപാടികള്‍ ആവിഷ്‌കരിച്ച് തിരികെ കൊണ്ടുവരണം. എവിടെയൊക്കെ പാര്‍ട്ടിക്ക് വീഴ്ചപറ്റിയെന്നും വോട്ടുചോര്‍ച്ചയെ പറ്റി ബൂത്തുതലത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്തുകൊണ്ടറിഞ്ഞില്ലെന്നും പരിശോധിക്കണം.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരിയില്‍  ഷുക്കൂര്‍, ശുഹൈബ വധങ്ങള്‍ ഉയര്‍ത്തിക്കാട്ടി യു.ഡി. എഫ് നടത്തിയ പ്രചരണം ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അക്രമരാഷ്ട്രീയം നടത്തുന്നുവെന്ന ആരോപണം സിപിഎമ്മിനു മേല്‍ ഉയര്‍ത്തുമ്പോള്‍ പാര്‍ട്ടി ചെയ്യുന്ന നല്ലകാര്യങ്ങള്‍ ജനങ്ങളില്‍ നിന്നും മറച്ചു പിടിക്കപ്പെടുകയാണെന്നും  പ്രവര്‍ത്തകര്‍ മനസിലാക്കണമെന്നും സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖയില്‍ ചൂണ്ടിക്കാണിക്കുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kannur, Kerala, News, Politics, Election, Trending, LDF, Goverment, CPM, Party report about the cause of failiure in loksabha election.